2023ലെ ബാലൺ ഡി ഓർ നേടിയാൽ മെസിയെ കാത്തിരിക്കുന്നത് മറ്റൊരു താരത്തിനും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടം | Messi
കഴിഞ്ഞ ദിവസമാണ് 2023 ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചത്. മുപ്പതു പേരടങ്ങുന്ന ലിസ്റ്റിൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരങ്ങൾ, ഫൈനലിസ്റ്റുകളായ ഫ്രാൻസിന്റെ താരങ്ങൾ, ചാമ്പ്യൻസ് ലീഗ് വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾ എന്നിവരാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഒക്ടോബർ മുപ്പതിന് പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ മെസി തന്നെ അവാർഡ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പ് നേട്ടം തന്നെയാണ് ലയണൽ മെസിക്ക് എട്ടാമത്തെ ബാലൺ ഡി […]