“ഏതു പൊസിഷനിലും മെസിക്ക് കളിക്കാം, 2026 ലോകകപ്പ് താരം കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- വെളിപ്പെടുത്തലുമായി എഎഫ്എ പ്രസിഡന്റ് | Messi
ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും അർജന്റീന നായകനായ ലയണൽ മെസി സ്വന്തമാക്കി. ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഉയരുകയും ചെയ്‌തു. തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും നിർണായക ഘട്ടങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തുകയും ചെയ്‌ത ലയണൽ മെസിയുടെ ലോകകപ്പിലെ പ്രകടനം ഓരോ ആരാധകനും ഒരിക്കലും മറക്കാൻ കഴിയില്ല. തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് അർജന്റീനക്കായി ലയണൽ മെസി ലോകകപ്പിൽ മിന്നിത്തിളങ്ങിയത്. […]