മെസിയുടെ ഷോട്ടിനെ മിന്നൽ നീക്കത്തിലൂടെ തടഞ്ഞു, അത്ഭുതമടക്കാൻ കഴിയാതെ വാ പൊളിച്ചു നിന്ന് സെലീന ഗോമസ് | Messi
അമേരിക്കൻ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലും വിജയം നേടിയതോടെ എംഎൽഎസിലെ കരുത്തുറ്റ ക്ലബായി തങ്ങൾ വളർന്നുവന്നു തെളിയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്. മെസിയുടെ സാന്നിധ്യം തന്നെയാണ് അവർക്ക് കരുത്ത് പകരുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മെസി ഇറങ്ങിയതിനു ശേഷം ഒരു മത്സരത്തിൽ മാത്രം സമനില വഴങ്ങിയ അവർ ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തു. ലയണൽ മെസി അമേരിക്കയിൽ എത്തിയതിനു ശേഷം വിവിധ മേഖലകളിലുള്ള […]