ഗോളും അസിസ്റ്റും പ്ലേമേക്കിങ്ങുമായി റൊണാൾഡോ നിറഞ്ഞാടുന്നു, വീണ്ടും വമ്പൻ ജയവുമായി അൽ നസ്ർ | Ronaldo
സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനു ശേഷം ഗംഭീര പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ വിജയം നേടിയത്. ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അൽ നസ്ർ നാലോ അതിലധികമോ ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിനായി മികച്ച പ്രകടനം നടത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ അബ്‌ദുൾ റഹ്‌മാൻ ഗരീബ് മുപ്പത്തിമൂന്നാം മിനുട്ടിൽ നേടിയ […]