ഇരുപത്തിമൂന്നാം വയസിൽ മെസിയെ രണ്ടാമനാക്കി, ബാലൺ ഡി ഓറിലും മെസി രണ്ടാമനാകുമോ | Haaland
ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്ത് തന്നെ യൂറോപ്പിൽ പേരെടുത്ത ഹാലാൻഡ് അതിനു ശേഷം ചേക്കേറിയത് ബൊറൂസിയ ഡോർട്ട്മുണ്ടിലായിരുന്നു. ഡോർട്ട്മുണ്ടിലും ഗോൾവേട്ട തുടർന്നെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം കഴിഞ്ഞ സമ്മറിലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ പ്രീമിയർ ലീഗിലെ റെക്കോർഡ് ഗോൾനേട്ടം സ്വന്തമാക്കിയതിനു പുറമെ ട്രെബിൾ കിരീടങ്ങൾ നേടാനും നോർവീജിയൻ താരത്തിന് കഴിഞ്ഞു. പ്രീമിയർ ലീഗിലും യൂറോപ്പിലും കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനവും നേടിയ കിരീടങ്ങളും കാരണം ഇത്തവണത്തെ യുവേഫയുടെ മികച്ച താരമായി […]