അമാനുഷികനല്ല ലയണൽ മെസി, ഇന്റർ മിയാമിയുടെ ഒൻപതു മത്സരങ്ങളിലെ വിജയക്കുതിപ്പ് അവസാനിച്ചു | Messi

ലയണൽ മെസി വന്നതിനു ശേഷം തുടർച്ചയായ മത്സരങ്ങളിൽ വിജയം നേടുകയായിരുന്നു അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ഒൻപതു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയ ഇന്റർ മിയാമി അതിനിടയിൽ ഒരു കിരീടം നേടുകയും ഒരു ഫൈനലിൽ എത്തുകയും ചെയ്‌തിരുന്നു. മെസിയുടെ ഗംഭീര പ്രകടനം തന്നെയാണ് ഇന്റർ മിയാമിയുടെ തകർപ്പൻ ഫോമിനു പിന്നിൽ. പതിനൊന്നു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഈ മത്സരങ്ങളിൽ നിന്നും മെസി സ്വന്തമാക്കിയത്. അമേരിക്കൻ ലീഗ് ലയണൽ മെസിക്ക് അനായാസമാണെന്നും അവിടെ മെസിയെ തടുക്കാൻ ആർക്കും കഴിയില്ലെന്നുമാണ് […]

മെസിക്ക് മൂന്നു മത്സരങ്ങൾ നഷ്‌ടമാകുമെന്ന് സ്ഥിരീകരിച്ച് ഇന്റർ മിയാമി പരിശീലകൻ, ആരാധകർക്ക് ആശങ്ക | Messi

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ടീമിന്റെ ഫോമിൽ വലിയ മാറ്റമാണുണ്ടായത്. അതുവരെ തുടർച്ചയായ തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ടീം മെസി വന്നതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കാനും മെസിയുടെ വരവിനു ശേഷം ഇന്റർ മിയാമിക്ക് കഴിഞ്ഞു. അതിനു പുറമെ യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലേക്ക് ടീമിനെ നയിക്കാനും ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസി എത്തുന്ന സമയത്ത് എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്ത് […]

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഓണസമ്മാനം, രണ്ടു പുതിയ താരങ്ങൾ ക്ലബ്ബിലേക്ക് | Kerala Blasters

നിരാശപ്പെടുത്തുന്ന ഒരു ട്രാൻസ്‌ഫർ ജാലകമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റേതെങ്കിലും ഡ്യൂറന്റ് കപ്പിൽ നിന്നും ടീം നേരത്തെ പുറത്തു പോയത് അതിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂറൻറ് കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ രണ്ടു വിദേശതാരങ്ങളെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾക്ക് പുതിയൊരു ഊർജ്ജം പകർന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ഓണമാഘോഷിച്ച കേരളത്തിലെ ആരാധകർക്ക് മറ്റൊരു സമ്മാനം കൂടി ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രണ്ടു പുതിയ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പോകുന്നത്. അതിൽ ഐബാൻ ഡോഹ്‌ലിങ്ങിനെ […]

“മെസിക്കൊപ്പം കളിക്കാൻ സന്തോഷത്തോടെ ഞാൻ പോകും”- ഇന്റർ മിയാമിയിലേക്ക് മറ്റൊരു ബാഴ്‌സലോണ താരം കൂടിയെത്തിയേക്കും | Messi

ലയണൽ മെസി എത്തിയതിനു പിന്നാലെ താരത്തിന്റെ രണ്ടു മുൻ സഹതാരങ്ങൾ കൂടി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ബാഴ്‌സലോണയിൽനിരവധി നേട്ടങ്ങൾ ഒരുമിച്ചു സ്വന്തമാക്കിയ മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്സ്, ലെഫ്റ്റ് ബാക്കായ ജോർദി ആൽബ എന്നിവരാണ് അമേരിക്കൻ ക്ലബ്ബിലേക്ക് മെസിക്കൊപ്പം എത്തിയത്. മികച്ച ഒത്തിണക്കമുള്ള ഈ മൂന്നു താരങ്ങളും ഒരുമിച്ചു കളിക്കാൻ തുടങ്ങിയതോടെ ഇന്റർ മിയാമി മികച്ച ഫോമിൽ കളിക്കുന്നുമുണ്ട്. ഇപ്പോൾ മറ്റൊരു മുൻ ബാഴ്‌സലോണ താരം കൂടി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. 2018 മുതൽ […]

വേണ്ടി വന്നത് രണ്ടു മത്സരങ്ങൾ മാത്രം, സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി റൊണാൾഡോ | Ronaldo

സൗദി അറേബ്യയിൽ മിന്നുന്ന ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അൽ നസ്ർ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റുമടക്കം നാല് ഗോളുകളിലും താരം പങ്കു വഹിക്കുകയുണ്ടായി. പലരും മുപ്പത്തിയഞ്ചാം വയസിൽ തന്നെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമ്പോൾ മുപ്പത്തിയെട്ടാം വയസിലാണ് ഇത്രയും മികച്ച ഫോമിൽ റൊണാൾഡോ കളിക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ സീസണിന്റെ പകുതി മാത്രമേ കളിച്ചുള്ളൂവെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ […]

ഹാട്രിക്കിനെക്കാൾ പ്രധാനമാണ് മറ്റു പലതും, പെനാൽറ്റി സഹതാരത്തിനു വിട്ടുകൊടുത്ത് റൊണാൾഡോ | Ronaldo

സൗദി പ്രൊ ലീഗിൽ വീണ്ടും മാസ് പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റൊണാൾഡോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് അൽ നസ്ർ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യത്തെ ഗോൾ നേടുന്നത്. ഒട്ടാവിയോക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാൾഡോ ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. അതിനു ശേഷം ഇരുപതാം […]

റയൽ മാഡ്രിഡ് താരത്തെ സന്ദർശിച്ച് ഡേവിഡ് ബെക്കാം, മെസിക്കൊപ്പം കളിക്കാനെത്തിയേക്കും | Messi

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ നിരവധി താരങ്ങൾ അമേരിക്കൻ ക്ലബ്ബിലേക്ക് വന്നിരുന്നു. ലയണൽ മെസിയുടെ ബാഴ്‌സലോണ സഹതാരങ്ങളായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ തുടങ്ങിയവരാണ് ഇന്റർ മിയാമിയിൽ താരത്തിനൊപ്പം ചേർന്നത്. ഈ താരങ്ങൾ കൂടി വന്നതിനു ശേഷം ഗംഭീര ഫോമിൽ കളിക്കുന്ന ഇന്റർ മിയാമി എട്ടു മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തു. ഈ താരങ്ങൾക്ക് പുറമെ മറ്റു ചില താരങ്ങളെയും ടീമിലെത്തിച്ച് ഇന്റർ മിയാമിയെ വമ്പൻ ടീമാക്കി മാറ്റാനുള്ള നീക്കങ്ങൾ […]

അരങ്ങേറ്റത്തിൽ എംഎൽഎസ് നിയമങ്ങൾ ലംഘിച്ചു, മെസിക്കെതിരെ നടപടിയുണ്ടാകും | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഗംഭീരപ്രകടനം നടത്തുന്ന ലയണൽ മെസി കഴിഞ്ഞ ദിവസമാണ് എംഎൽഎസിൽ അരങ്ങേറ്റം നടത്തിയത്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ നടന്ന, ഇന്റർ മിയാമി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അറുപതാം മിനുട്ടിൽ പകരക്കാരനായാണ് ലയണൽ മെസി ഇറങ്ങിയത്. കളിയുടെ അവസാന നിമിഷത്തിൽ മനോഹരമായ ഒരു നീക്കത്തിനു ശേഷം മെസി നേടിയ ഗോൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മെസി കളിച്ച ആദ്യത്തെ ഏഴു മത്സരങ്ങളും ലീഗ്‌സ് കപ്പിലായിരുന്നു. […]

മെസിയുടെ പകരക്കാരൻ തന്നെ, പതിനാറാം വയസിൽ എതിർടീമിന്റെ സ്റ്റാൻഡിങ് ഒവേഷൻ | Lamine Yamal

ഫുട്ബോൾ ലോകത്ത് സൂപ്പർതാരങ്ങളെ വാർത്തെടുക്കുന്ന ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നും മറ്റൊരു താരം കൂടി ഉയർന്നു വരുന്നു. നേരത്തെ തന്നെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പതിനാറു വയസ് മാത്രം പ്രായമുള്ള ലാമിൻ യമാലാണ് തന്റെ കഴിവുകൾ വീണ്ടും ലോകത്തിനു മുന്നിൽ കാണിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടാൻ പ്രധാന പങ്കു വഹിച്ചത് യമാലായിരുന്നു. എതിരാളികളുടെ മൈതാനത്ത് ബാഴ്‌സലോണ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ മത്സരത്തിൽ വിയ്യാറയൽ […]

ആറു താരങ്ങളെ ഒറ്റയടിക്ക് നിഷ്പ്രഭമാക്കിയ മെസി സ്‌കിൽ, പകരക്കാരനായിറങ്ങി ഗോൾ നേടി അർജന്റൈൻ താരം | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം തുടർച്ചയായി എട്ടു മത്സരങ്ങൾ കളിച്ച ലയണൽ മെസി അതിൽ എട്ടെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ടീമിനെ സഹായിച്ചിരുന്നു. ഈ മത്സരങ്ങളിൽ നിന്നും ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകിയ ലയണൽ മെസി യുഎസ് ഓപ്പൺ കപ്പ് ടൂർണമെന്റിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്‌തു. അതിനെല്ലാറ്റിനും ശേഷം ലയണൽ മെസി എംഎൽഎസ് അരങ്ങേറ്റം കുറിച്ചത് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലായിരുന്നു. ന്യൂയോർക്ക് റെഡ്‌ബുൾസിനെതിരെയാണ് ലയണൽ മെസി അമേരിക്കൻ ലീഗിലെ മത്സരത്തിൽ അരങ്ങേറ്റം നടത്തിയത്. എന്നാൽ […]