വിപ്ലവം സൃഷ്‌ടിച്ച് ലയണൽ മെസിയുടെ വരവ്, എംഎൽഎസ് നിയമം തന്നെ മാറ്റാനൊരുങ്ങുന്നു | Messi

ലയണൽ മെസിയുടെ വരവ് ഇന്റർ മിയാമിയിൽ സൃഷ്‌ടിച്ച മാറ്റങ്ങൾ ചെറുതല്ല. അതുവരെ നിരന്തരം തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ഇന്റർ മിയാമി മെസി വന്നതിനു ശേഷം എട്ടു മത്സരങ്ങളാണ് തുടർച്ചയായി വിജയിച്ചത്. ഇതുവരെ ഒരു ഫൈനലിൽ പോലും എത്താതിരുന്ന ഇന്റർ മിയാമി മെസി എത്തിയതിനു ശേഷം ഒരു കിരീടം നേടുകയും മറ്റൊരു ഫൈനലിൽ ഇടം നേടുകയും ചെയ്‌തു. അമേരിക്ക മുഴുവൻ ലയണൽ മെസിയെക്കുറിച്ച് ചർച്ച ചെയ്യുന്ന രീതിയിലാണ് താരത്തിന്റെ പ്രഭാവം ഉണ്ടാകുന്നത്. അതേസമയം ഇന്റർ മിയാമിയിൽ മാത്രമല്ല, അമേരിക്കൻ […]

മുപ്പത്തിയെട്ടാം വയസിൽ ഹാലൻഡിനോട് മത്സരിക്കുന്ന റൊണാൾഡോ, ഒന്നാം സ്ഥാനത്ത് അർജന്റീന താരം | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്‌മരിക പ്രകടനം ഒരിക്കൽകൂടി കണ്ട ദിവസമായിരുന്നു ഇന്നലെ. അൽ ഫത്തേത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന സൗദി ലീഗ് മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമായി റൊണാൾഡോ നിറഞ്ഞാടിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. റൊണാൾഡോക്ക് പുറമെ സാഡിയോ മാനെ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ നേടിയ വിജയം ഈ സീസണിൽ ലീഗിലെ അവരുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു. സൗദി പ്രൊ ലീഗിൽ നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ […]

മത്സരത്തിനിടെ തിയാഗോ സിൽവയെ അണിയിച്ച ക്യാപ്റ്റൻ ആംബാൻഡ്‌ എൻസോ ഫെർണാണ്ടസിന്റെ കയ്യിലെത്തുന്നതെങ്ങിനെ | Chelsea

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് ചെൽസി നടത്തിയത്. പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയും രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോട് തോൽവി വഴങ്ങുകയും ചെയ്‌ത ചെൽസിയുടെ ആദ്യത്തെ വിജയമായിരുന്നു ഇന്നലത്തേത്. ലൂട്ടൺ ടൗണിനെതിരെ നടന്ന മത്സരത്തിൽ സ്റ്റെർലിങ് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. മൗറീസിയോ പോച്ചട്ടിനോക്കു കീഴിൽ ചെൽസി പ്രീമിയർ ലീഗിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയ മത്സരത്തിനു ശേഷം […]

ഒരു പയ്യന് എന്തു ചെയ്യാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കും, മെസിയെ വെല്ലുവിളിച്ച് ഇരുപതുകാരൻ | Messi

ലയണൽ മെസി വന്നതിനു ശേഷം മിന്നുന്ന പ്രകടനം നടത്തുന്ന ഇന്റർ മിയാമി അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്. ലീഗ്‌സ് കപ്പിൽ തുടർച്ചയായി ഏഴു മത്സരങ്ങൾ കളിച്ച ടീം അതിൽ കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം യുഎസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ കളിച്ചതിലും ഇന്റർ മിയാമി വിജയം സ്വന്തമാക്കി. മെസി വന്നതിനു ശേഷം ഇതുവരെ അമേരിക്കൻ ലീഗിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന ഇന്റർ മിയാമി അടുത്ത മത്സരത്തിൽ അതിനായി ഒരുങ്ങുകയാണ്. എംഎൽഎസിൽ ഏറ്റവും അവസാന സ്ഥാനത്തു നിൽക്കുന്ന […]

മധ്യനിരതാരത്തെ ഗോളടിയന്ത്രമായി മാറ്റിയ മാജിക്ക്, റയൽ മാഡ്രിഡിന്റെ ഹീറോയായി ജൂഡ് ബെല്ലിങ്ങ്ഹാം | Bellingham

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച റയൽ മാഡ്രിഡ് ആരാധകർ നിരാശരായെങ്കിലും അതിനു പകരം വമ്പനൊരു സൈനിങ്‌ ക്ലബ് നടത്തിയിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യണിലധികം നൽകി ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. തനിക്ക് വേണ്ടി റയൽ മാഡ്രിഡ് മുടക്കിയ തുകയോട് നീതി പുലർത്തുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ഇരുപതുകാരനായ താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ സെൽറ്റ വിഗോയുടെ മൈതാനത്തു നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ആധിപത്യം സ്ഥാപിക്കാൻ […]

റൊണാൾഡോയെ മറികടക്കാമെന്ന് മെസി വിചാരിക്കേണ്ട, ഈ പോരാട്ടവീര്യത്തിന് പകരം വെക്കാൻ ആർക്കുമാവില്ല | Ronaldo

അൽ നാസറും അൽ ഫത്തേഹും തമ്മിലുള്ള സൗദി പ്രൊ ലീഗ് മത്സരം കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാണ് വാർത്തകളിൽ നിറയുന്നത്. മത്സരത്തിൽ ആദ്യത്തെ ഗോളിന് ഒരു ബാക്ക്ഹീൽ അസിസ്റ്റ് നൽകി തുടക്കമിട്ട റൊണാൾഡോ അതിനു ശേഷം മൂന്നു ഗോളുകൾ നേടുകയുണ്ടായി. മാനെയും ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ച അൽ നസ്ർ സീസണിൽ ലീഗിലെ ആദ്യത്തെ വിജയം കൂടിയാണ് സ്വന്തമാക്കിയത്. ഈ ഗോൾനേട്ടങ്ങളിലൂടെ ലയണൽ മെസിയുമായി പല കാര്യങ്ങളിലും അകലം വർധിപ്പിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. […]

അറുപത്തിമൂന്നാം ഹാട്രിക്കും അവിശ്വസനീയ ബാക്ക്ഹീൽ അസിസ്റ്റും, സൗദിയിൽ മുപ്പത്തിയെട്ടുകാരന്റെ അഴിഞ്ഞാട്ടം | Ronaldo

മുപ്പത്തിയെട്ടാം വയസിലും തന്റെ ഗോളടിമികവിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം അൽ ഫത്തെയും അൽ നസ്‌റും തമ്മിൽ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയപ്പോൾ റൊണാൾഡോ ഹാട്രിക്കും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. സൗദി പ്രൊ ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ അൽ നസ്‌റിന്റെ ആദ്യത്തെ വിജയമായിരുന്നു ഇത്. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ സാഡിയോ മാനെയാണ് […]

റൊണാൾഡോയല്ല, മെസി തന്നെയാണ് ഫുട്ബോൾ ഗോട്ട്; നിലപാട് മാറ്റി തോമസ് മുള്ളർ | Messi

ഫുട്ബോൾ ലോകത്ത് ഒരുപാട് കാലം നിലനിന്ന തർക്കമാണ് ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ചരിത്രത്തിലെ മികച്ച താരമെന്നത്. മെസി ആരാധകർ മെസിയുടെ നേട്ടങ്ങളും റൊണാൾഡോ ആരാധകർ താരത്തിന്റെ നേട്ടങ്ങളും നിരത്തി ഒരുപാട് കാലം ഇതേക്കുറിച്ച് തർക്കം നടത്തുകയുണ്ടായി. എന്നാൽ ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ മെസി കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയതോടെ ഈ തർക്കത്തിന് ഒരു അവസാനമുണ്ടായി. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ മുൻപ് റൊണാൾഡോ ഗോട്ടാണെന്ന് പറഞ്ഞ പലരും അത് മാറ്റിപ്പറയുകയുണ്ടായി. ആ കൂട്ടത്തിലെ ഏറ്റവും […]

ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും സേവനമനുഷ്‌ഠിച്ച പട്ടാളക്കാരൻ, മെസിയുടെ ബോഡിഗാർഡ് ചില്ലറക്കാരനല്ല | Messi

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നടത്തുന്ന പ്രകടനം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഇന്റർ മിയാമിക്കൊപ്പം മെസി കളിച്ച എട്ടു മത്സരങ്ങളിലും അവർ വിജയം നേടിയപ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടവും അവർ സ്വന്തമാക്കി. അതേസമയം ലയണൽ മെസിയുടെ പ്രകടനത്തിന്റെ ഒപ്പം തന്നെ ഇന്റർ മിയാമിയിൽ താരത്തെ വിടാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ബോഡിഗാർഡും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. നിരവധി പേരാണ് മെസിയുടെ ബോഡിഗാർഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. യാസിൻ ചുവെക്കോയെന്ന ലയണൽ മെസിയുടെ ബോഡിഗാർഡ് […]

ഇന്ത്യ എട്ടിന്റെ പണി കൊടുത്തു, റൊണാൾഡോ ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കണം | Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് വന്നപ്പോൾ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ റൊണാൾഡോയുടെ അൽ നസ്റിന് പകരം നെയ്‌മർ കളിക്കുന്ന അൽ ഹിലാലാണ് ഇന്ത്യയിലേക്ക് വരാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റി എഫ്‌സിയും നെയ്‌മർ ജൂനിയർ കളിക്കുന്ന അൽ ഹിലാലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ അൽ നസ്‌റിന്റെ എതിരാളികളിൽ ഒരു ടീം ഇറാനിയൻ ക്ലബായ പെർസപൊളിസാണ്. […]