ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ഗോളിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്ത്

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കരുത്ത് കുറഞ്ഞ ടീമുകൾക്കെതിരെയായിരുന്നെങ്കിലും രണ്ടു മത്സരങ്ങളിൽ വമ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. റെക്കോർഡ് ഗോൾവേട്ട നടത്തിയ ഈ രണ്ടു മത്സരങ്ങളിലെ പ്രകടനം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു വരാനും ക്ലബ്ബിനെ സഹായിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മികച്ച പ്രകടനം നടത്തിയ കളിക്കാരിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡ്യൂറൻഡ് കപ്പിൽ ഇതുവരെയുള്ള ഗോൾവേട്ടയിലും അസിസ്റ്റുകൾ […]

പോയിന്റ് ടേബിളിൽ മധ്യനിരയിൽ നിൽക്കുന്ന ടീമിനെയല്ല ഞങ്ങൾക്കു വേണ്ടത്, ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനു മഞ്ഞപ്പടയുടെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണാണ് അടുത്ത മാസം മുതൽ ആരംഭിക്കാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ ഇപ്പോൾ വരെ ഏറ്റവുമധികം ആരാധകരുടെ പിന്തുണ ലഭിച്ചിട്ടുള്ള ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ആരാധകരുടെ പിന്തുണക്ക് പകരമായി ഒരു കിരീടം സ്വന്തമാക്കാൻ ഇതുവരെ ക്ലബിന് കഴിഞ്ഞിട്ടില്ല. ടീം വളരെ മോശം പ്രകടനം നടത്തിയ സീസണിലടക്കം മികച്ച രീതിയിലുള്ള പിന്തുണ പല ഫാൻ ഗ്രൂപ്പുകളും നൽകിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഫാൻ ഗ്രൂപ്പുകളിലൊന്നാണ് മഞ്ഞപ്പട. പുതിയ സീസൺ […]

ഡ്യൂറൻഡ് കപ്പിലെ പ്രകടനം മോശമായാൽ വീണ്ടും പ്രീ സീസൺ ക്യാമ്പ്, കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെയാണ്

പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരു ഉണർവ് കാണുന്നുണ്ട്. ഡ്യൂറൻഡ് കപ്പിലെ രണ്ടു മത്സരങ്ങളിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടയിൽ ജയിച്ചത് അതിന്റെ തെളിവാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇവാൻ വുകോമനോവിച്ചിന്റെ ശൈലിയിൽ നിന്നും വ്യത്യസ്‌തമായ സമീപനമാണ് മൈക്കൽ സ്റ്റാറെക്കുള്ളത്. അദ്ദേഹത്തിന്റെ ശൈലി പൂർണതയിൽ എത്തണമെങ്കിൽ താരങ്ങൾ മികച്ച നിലവാരം കളിക്കളത്തിൽ പുലർത്തേണ്ടത് അത്യാവശ്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആ നിലവാരത്തിലേക്ക് […]

പെപ് ഗ്വാർഡിയോള പറഞ്ഞതാണ് ഇപ്പോൾ സംഭവിക്കുന്നത്, ആരാധകരുടെ സ്നേഹത്തിനു പകരം നൽകണമെന്ന് അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അഡ്രിയാൻ ലൂണയോടുള്ള സ്നേഹം വളരെ വലുതാണ്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിന് ശേഷം ടീമിനായി മികച്ച പ്രകടനം നടത്തിയ ഡയസും വാസ്‌ക്വസും ക്ലബ് വിട്ടപ്പോൾ ലൂണ ഇവിടെത്തന്നെ തുടർന്നു. മികച്ച ഓഫറുകൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുന്ന ലൂണ ടീമിനായി ഏറ്റവും മികച്ച പ്രകടനവും നടത്തുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന ഈ പിന്തുണയും സ്നേഹവും അഡ്രിയാൻ ലൂണ വളരെയധികം വില മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് അഡ്രിയാൻ ലൂണ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് […]

തൊണ്ണൂറു മിനുട്ടും പ്രസ് ചെയ്‌തു കളിക്കാനാവില്ല, സ്റ്റാറെയുടെ ശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്രിയാൻ ലൂണ

മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി മൂന്നു ഔദ്യോഗിക മത്സരങ്ങളിലാണ് ടീമിനെ ഒരുക്കിയത്. അതിൽ രണ്ടെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടിയപ്പോൾ ഒരെണ്ണത്തിൽ സമനിലയായിരുന്നു ഫലം. രണ്ടു മികച്ച വിജയങ്ങളും കുഞ്ഞൻ ടീമുകൾക്കെതിരെ നേടിയപ്പോൾ ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്‌സിക്കെതിരെ ടീം സമനില വഴങ്ങി. നിരന്തരം പ്രസിങ് നടത്തുകയും പന്ത് കൈവശം വെച്ച് ആക്രമണം നടത്തുകയും ചെയ്യേണ്ടത് പുതിയ പരിശീലകൻ സ്റ്റാറെയുടെ പദ്ധതികളിൽ പ്രധാനമാണ്. അതു തന്നെയാണ് ഇത്രയും മികച്ച വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചത്. […]

കേരള ബ്ലാസ്റ്റേഴ്‌സിനായി കിരീടമുയർത്തുന്ന ആദ്യത്തെ നായകനാവണം, തന്റെ ലക്‌ഷ്യം വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അഡ്രിയാൻ ലൂണയുടെ നാലാമത്തെ സീസണാണ് വരാൻ പോകുന്നത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ടവനാണ്. ടീമിനായി നൂറു ശതമാനം നൽകുന്നതും ആത്മാർത്ഥതയുമാണ് ലൂണയെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനായി അഡ്രിയാൻ ലൂണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ സീസൺ മുഴുവൻ കളിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഡിസംബറിൽ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ സീസണിന്റെ അവസാനമാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. […]

മത്സരത്തിനു മുൻപ് പറഞ്ഞ കാര്യങ്ങൾ താരങ്ങൾ കൃത്യമായി നടപ്പിലാക്കി, പ്രശംസയുമായി ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് നിർണായകമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫിനെതിരെ നടന്നത്. ആദ്യത്തെ മത്സരത്തിൽ എട്ടു ഗോളിന്റെ വിജയവും രണ്ടാമത്തെ മത്സരത്തിൽ സമനിലയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു ക്വാർട്ടർ ഉറപ്പിക്കണമെങ്കിൽ ഈ മത്സരത്തിൽ മികച്ചൊരു വിജയം അനിവാര്യമായിരുന്നു. ക്വാർട്ടർ ഉറപ്പിക്കുന്ന പ്രകടനം മത്സരത്തിൽ നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. നോവ സദൂയി ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ പെപ്ര, അയ്‌മൻ, അസ്ഹർ, […]

ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ടോപ് സ്കോറർമാരിൽ രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന്

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ ക്ലബിന്റെ ചരിത്രത്തിലെ റെക്കോർഡ് ജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത എട്ടു ഗോളിനാണ് വിജയിച്ചത്. അതിനു ശേഷം പഞ്ചാബ് എഫ്‌സിക്കെതിരെ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ ജയവും നേടി. സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴു ഗോളുകൾക്ക് വിജയം നേടിയതോടെ ടീം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് […]

ഇരുപതോളം പരിശീലകരെ ഒന്നിലധികം തവണ ഇന്റർവ്യൂ ചെയ്‌തു, സ്റ്റാറെയെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി സ്‌കിങ്കിസ്

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധകർ പ്രതീക്ഷിക്കാതിരുന്ന കാര്യമായിരുന്നു. അദ്ദേഹം ക്ലബ് വിട്ടതോടെ പകരക്കാരനായി ആരെത്തുമെന്ന കാത്തിരിപ്പായിരുന്നു പിന്നീട്. നിരവധി പരിശീലകരുടെ പേരുകൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടെങ്കിലും ഒടുവിൽ സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയാണ് ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകാനെത്തിയത്. പതിനേഴു വർഷത്തോളം പരിശീലകനായിരുന്നതിന്റെ പരിചയസമ്പത്തുമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന മൈക്കൽ സ്റ്റാറെയിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ ദിവസം സ്റ്റാറെയെ എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചതെന്ന ചോദ്യത്തിന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് […]

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു, ഇനി കിരീടപ്പോരാട്ടത്തിന്റെ നാളുകൾ

ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ എന്നാണു ആരംഭിക്കുകയെന്നു തീരുമാനമായി. അൽപ്പം മുൻപാണ് സെപ്‌തംബർ 13 മുതൽ പുതിയ സീസണിന് തുടക്കം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫുട്ബോൾ മാമാങ്കത്തിന് ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതി. 2014 മുതൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത് എഡിഷനാണ് പുതിയ സീസൺ. ഇതിനിടയിൽ നിരവധി മാറ്റങ്ങളിലൂടെ ലീഗ് കടന്നു പോയിട്ടുണ്ട്. കളിക്കുന്ന ടീമുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായതിനു പുറമെ മത്സരങ്ങളുടെ […]