മെസിക്കു ലോകകപ്പ് തന്നെ നൽകിയെങ്കിൽ ലീഗ്‌സ് കപ്പ് നൽകാനാണോ പ്രയാസം, ഇന്റർ മിയാമിയുടെ കിരീടനേട്ടം ഒത്തുകളിയെന്ന് മെക്‌സിക്കൻ ജേർണലിസ്റ്റ് | Messi
ഖത്തർ ലോകകപ്പിൽ അർജന്റീന പൊരുതിയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകുമെന്ന വിമർശനം ഉന്നയിച്ചവർക്ക് മുന്നിൽ പിന്നീടുള്ള ഓരോ മത്സരത്തിലും അവസാനശ്വാസം വരെ പൊരുതിയ മെസിയും സംഘവും ലോകത്തിനു മുന്നിൽ കിരീടം ഉയർത്തി. ഇതോടെ കരിയറിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാതെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ലയണൽ മെസി മാറി. എന്നാൽ ഖത്തർ ലോകകപ്പിൽ ലയണൽ മെസിയും അർജന്റീനയും കിരീടമുയർത്തിയത് ഒത്തുകളിയാണെന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. സോഷ്യൽ […]