തോൽവിയുറപ്പിച്ചു നിൽക്കെ അവിശ്വസനീയമായ അസിസ്റ്റ്, അമേരിക്കയിലെ ഒന്നാം സ്ഥാനക്കാരും മെസിക്ക് മുന്നിൽ വീണു | Messi
അമേരിക്കയിൽ ലയണൽ മെസി കാണിക്കുന്ന അത്ഭുതങ്ങൾക്ക് അവസാനമില്ല. ഇന്ന് പുലർച്ചെ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ എംഎൽഎസിലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റിക്കെതിരെ പിന്നിൽ നിന്ന് തിരിച്ചടിച്ച് ഒപ്പമെത്തുകയും ഒടുവിൽ ഷൂട്ടൗട്ടിൽ വിജയം നേടുകയും ചെയ്‌തു ഇന്റർ മിയാമി. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ചിരുന്ന ഇന്റർ മിയാമിക്കു വേണ്ടി ലയണൽ മെസി നൽകിയ അവിശ്വനീയമായ അസിസ്റ്റ് മത്സരം കണ്ട ആരാധകർ ഒരിക്കലും മറക്കില്ല. മത്സരത്തിൽ സിൻസിനാറ്റിക്കായിരുന്നു ആധിപത്യം. അൻപത്തിമൂന്നാം മിനുട്ടിൽ തന്നെ അവർ രണ്ടു […]