ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ശൈലി മാറ്റുന്നത് കൂടുതൽ വ്യക്തമാകുന്നു, പുതിയ സൈനിങ്ങും അതിന്റെ തെളിവാണ് | Kerala Blasters

നിരവധി തിരിച്ചടികളിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പദ്ധതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നത് കൂടുതൽ വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിദേശതാരത്തിന്റെ സൈനിങ്ങും ഇതിനുള്ള തെളിവാണ്. ഘാനയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ താരം ക്വാമേ പെപ്റാഹിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സീസൺ തുടങ്ങുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. മുൻപത്തെ സീസണുകളിൽ ഉണ്ടായിരുന്നത് പോലെ വിദേശത്തു നിന്നും പ്രായമേറിയ താരങ്ങളെ കൊണ്ടു വരുന്ന പരിപാടിയല്ല ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നടപ്പിലാക്കുന്നത്. ഈ […]

മൈതാനത്ത് അലസമായി നടക്കും, പന്ത് കാലിലെത്തിയാൽ ചാട്ടുളി പോലെ കുതിക്കും; വൈറലായി മെസിയുടെ ഗോൾവീഡിയോ | Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയുടെ ഒരു പ്രത്യേകത വളരെ മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. കളിക്കളത്തിൽ ഗംഭീര പ്രകടനം നടത്തുന്ന ലയണൽ മെസി മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മൈതാനത്ത് അലസമായി നടക്കുകയാണ് ചെയ്യാറുള്ളത്. നടന്നു കൊണ്ട് തന്നെ കളിക്കളം ഭരിക്കാനുള്ള ലയണൽ മെസിയുടെ കഴിവ് ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് തന്നെ ആരാധകർ ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. മറ്റുള്ള താരങ്ങളുടെ പൊസിഷനിംഗ് നന്നായി ശ്രദ്ധിക്കാനും തനിക്ക് മുന്നേറാനുള്ള ഇടങ്ങൾ കൃത്യമായി കണ്ടെത്താനുമുള്ള ലയണൽ മെസിയുടെ […]

മുന്നിലുള്ളത് മെസിയും വിനീഷ്യസും മാത്രം, ഗ്വാർഡിയോളക്ക് പുതിയ വജ്രായുധത്തെ നൽകി മാഞ്ചസ്റ്റർ സിറ്റി | Doku

യൂറോപ്യൻ ഫുട്ബോളിൽ കഴിഞ്ഞ കുറച്ച വർഷങ്ങളായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ലീഗിലും ചാമ്പ്യൻസ് ലീഗിലും മുന്നേറ്റങ്ങൾ ഉണ്ടാക്കിയിട്ടും നിരവധി വർഷങ്ങൾ ചാമ്പ്യൻസ് ലീഗില്ലാതെ പൂർത്തിയാക്കിയ അവർ കഴിഞ്ഞ സീസണിൽ അതിന്റെ കുറവ് നികത്തുകയുണ്ടായി. ട്രെബിൾ കിരീടമാണ് കഴിഞ്ഞ സീസണിൽ അവർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ കുതിപ്പ് ഈ സീസണിൽ ആവർത്തിക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നത്. ഗുൻഡോഗൻ, റിയാദ് മഹ്റാസ്, ലപോർട്ട തുടങ്ങിയ താരങ്ങൾ ക്ലബ് വിട്ടെങ്കിലും അതിനുള്ള പകരക്കാരെ അവർ സ്വന്തമാക്കിയിട്ടുണ്ട്. […]

ആശാൻ പറയുന്നതിനപ്പുറം ശിഷ്യന്മാർക്ക് മറ്റൊന്നുമില്ല, സൗദിയുടെ വമ്പൻ ഓഫർ തഴഞ്ഞ് ഡി പോൾ | De Paul

ഫുട്ബോൾ ലോകത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ച സൗദി അറേബ്യ നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ തുടങ്ങിയ ട്രാൻസ്‌ഫർ വിപ്ലവം ഇപ്പോൾ നെയ്‌മറിൽ എത്തി നിൽക്കുന്നു. ഇപ്പോഴും പുതിയ മികച്ച താരങ്ങളെ സൗദി തേടിക്കൊണ്ടിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ റോഡ്രിഗോ ഡി പോളിനെയാണ് അവസാനമായി സൗദി അറേബ്യൻ ക്ലബുകൾ ലക്ഷ്യമിട്ടത്. അത്ലറ്റികോ മാഡ്രിഡ് താരമായ ഡി പോളിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയാണ് നടത്തിയത്. എന്നാൽ താരത്തെ […]

മുപ്പത്തിയാറാം വയസിൽ അർജന്റീന ടീമിലേക്ക് തിരിച്ചുവരാൻ റോമെറോ, ടീം പ്രഖ്യാപനം ഉടൻ | Argentina

2014 ലോകകപ്പിൽ അർജന്റീന ഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും ആ ടൂർണമെന്റിൽ ടീമിന്റെ ഗോൾകീപ്പറായിരുന്ന സെർജിയോ റൊമേറോയെ ആരും മറക്കാനുള്ള സാധ്യതയില്ല. സെമി ഫൈനലിൽ നെതർലാൻഡ്‌സിനെതിരെ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ടീമിന്റെ ഹീറോയായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പരിക്ക് കാരണം അതിനടുത്ത ലോകകപ്പിൽ കളിക്കാൻ അർജന്റീന ടീമിന്റെ പ്രധാന ഗോൾകീപ്പറായിരുന്ന താരത്തിന് കഴിഞ്ഞിരുന്നില്ല. 2018ലാണ് അർജന്റീനക്കായി അവസാനത്തെ മത്സരം റോമെറോ കളിക്കുന്നത്. മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം നമ്പർ […]

മെസി വരുന്നതോടെ തന്നെ ഒഴിവാക്കുമെന്ന് അറിയാമായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ | Messi

ലയണൽ മെസി വന്നതിനു ശേഷം ഗംഭീര ഫോമിലാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ലയണൽ മെസി വരുന്നതിനു മുൻപ് നടന്ന ഇരുപതിലധികം മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം വിജയം നേടിയ ടീം മെസി എത്തിയതിനു ശേഷം നടന്ന ഏഴു മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഈ ഏഴു മത്സരങ്ങളിലും വിജയം നേടിയതോടെ ലീഗ്‌സ് കപ്പ് കിരീടവും ഇന്റർ മിയാമി സ്വന്തമാക്കി. ഇന്റർ മിയാമിയുടെ ചരിത്രത്തിൽ ആദ്യത്തെ കിരീടമാണ് ലീഗ്‌സ് കപ്പ്. ലയണൽ മെസിയുടെ വരവ് ഇന്റർ മിയാമിക്ക് ആഘോഷരാവുകൾ സമ്മാനിച്ചപ്പോൾ […]

മെസിയെ പിന്തുണക്കുന്നവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും, സൗദിയിലെ ആരാധകർക്ക് മുന്നറിയിപ്പ് | Messi

സൗദി അറേബ്യ ഫുട്ബോൾ ലോകത്തെ വമ്പൻ താരങ്ങളെ സ്വന്തമാക്കി വലിയൊരു വിപ്ലവം തന്നെ നടത്തുകയാണ്. യൂറോപ്യൻ ഫുട്ബോളിനെ തന്നെ വിറപ്പിക്കുന്ന തരത്തിലാണ് സൗദി അറേബ്യയുടെ മുന്നേറ്റം. ഖത്തർ ലോകകപ്പിന് പിന്നാലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയാണ് സൗദി അറേബ്യ ഇതിനു തുടക്കമിട്ടത്. റൊണാൾഡോയുടെ വരവ് ആഗോളതലത്തിൽ തന്നെ സൗദി അറേബ്യ ശ്രദ്ധിക്കപ്പെടാൻ കാരണമായിരുന്നു. അതിനു പിന്നാലെയാണ് അവർ മറ്റു താരങ്ങളെയും സ്വന്തമാക്കാൻ ആരംഭിച്ചത്. സൗദി അറേബ്യക്കും സൗദി പ്രൊ ലീഗിനും വലിയ രീതിയിൽ ശ്രദ്ധ നൽകിയ ക്രിസ്റ്റ്യാനോ […]

ലോകകപ്പ് നേടിയ താരത്തിന്റെ ചുണ്ടിൽ ചുംബനം നൽകി, സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് വിവാദത്തിൽ | Jenny Hermoso

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വനിതാ ലോകകപ്പ് കിരീടം സ്പെയിൻ കഴിഞ്ഞ ദിവസം ഉയർത്തിയത്. സ്റ്റേഡിയം ഓസ്‌ട്രേലിയയിൽ വെച്ച് നടന്ന മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിനിന്റെ കിരീടനേട്ടം. റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ ഓൾഗ കാർമോണാ ഇരുപത്തിയൊമ്പതാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിലായിരുന്നു സ്പെയിനിന്റെ ആദ്യത്തെ ലോകകപ്പ് നേട്ടം. അതേസമയം കിരീടനേട്ടത്തിനു പിന്നാലെ സ്‌പാനിഷ്‌ സ്‌ട്രൈക്കറായ ജെന്നി ഹെർമോസയെ സമ്മതമില്ലാതെ ഉമ്മ വെച്ചതിന്റെ പേരിൽ സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് […]

സൗദി അറേബ്യ രണ്ടും കൽപ്പിച്ചു തന്നെ, അടുത്ത ലക്‌ഷ്യം ഡി പോളും വരാനെയും | Saudi Arabia

കഴിഞ്ഞ ലോകകപ്പിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി തുടങ്ങി വെച്ച വിപ്ലവം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും തുടരുകയാണ് സൗദി അറേബ്യ. ഫുട്ബോൾ ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൈനിംഗുകളാണ് സൗദി അറേബ്യ നടത്തിയത്. വമ്പൻ തുകയെറിഞ്ഞ് കരിം ബെൻസിമ, നെയ്‌മർ, ഫിർമിനോ, മാനെ തുടങ്ങി നിരവധി താരങ്ങളാണ് സൗദിയിലേക്ക് ചേക്കേറിയിരിക്കുന്നത്. സൗദി ഗവണ്മെന്റ് തന്നെയാണ് ഇതിനുള്ള തുക ക്ലബുകൾക്ക് നൽകുന്നത്. ഇത്രയും താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ പുതിയ താരങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന […]

പ്രായമേറുന്തോറും കൂടുതൽ അപകടകാരിയായി മാറുന്ന ലയണൽ മെസി, അവസാനം കളിച്ച ആറു ഫൈനലുകളിലും കിരീടം | Messi

മുപ്പത്തിയാറാം വയസിലും ഫുട്ബോൾ ലോകത്ത് ലയണൽ മെസിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇനി കരിയറിൽ ഒന്നും നേടാൻ ബാക്കിയില്ലാത്തതിന്റെ അനായാസതയോടെ കളിക്കുന്ന ലയണൽ മെസിക്ക് ഇന്റർ മിയാമിക്ക് ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാൻ വേണ്ടി വന്നത് വെറും ഏഴു മത്സരങ്ങൾ മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ വിജയം നേടിയാണ് ഇന്റർ മിയാമി കിരീടം സ്വന്തമാക്കിയത്. അവസാനം കളിച്ച ആറു ഫൈനലുകളിലും കിരീടം സ്വന്തമാക്കുകയെന്ന നേട്ടം കൂടിയാണ് ലയണൽ മെസി ഇതിലൂടെ സ്വന്തമാക്കിയത്. […]