അർജന്റീന പരാജയപ്പെട്ട ഫൈനലുകളാണ് കൺമുന്നിൽ തെളിഞ്ഞത്, ഇന്റർ മിയാമിയുടെ വിജയത്തെക്കുറിച്ച് പരിശീലകൻ | Tata Martino
ഇന്റർ മിയാമിയും നാഷ്‌വില്ലേയും തമ്മിൽ നടന്ന ലീഗ്‌സ് കപ്പ് ഫൈനൽ വളരെ ആവേശകരമായ ഒന്നായിരുന്നു. ലയണൽ മെസിയും ബുസ്‌ക്വറ്റ്‌സും ആൽബയും അണിനിരന്ന ഇന്റർ മിയാമിയെ ഒട്ടും പേടിക്കാതെ കളിച്ച നാഷ്‌വില്ലേ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഘട്ടത്തിൽ അവർ വിജയത്തിന്റെ അരികിൽ എത്തുകയും ചെയ്‌തു. ഒടുവിൽ പതിനൊന്നു കിക്കുകൾ നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു സേവുകൾ നടത്തിയ ഗോൾകീപ്പറുടെ മികച്ച പ്രകടനം ഇന്റർ മിയാമിക്ക് വിജയം നൽകുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപേ തന്നെ മത്സരം സ്വന്തമാക്കാൻ […]