നിങ്ങളുടെ ക്ലബിനെക്കാളും രാജ്യത്തെക്കാളും വലുതാണ് മെസിയെന്നു തെളിയിച്ചതാണ്, പിഎസ്‌ജി ആരാധകർക്ക് മെസി ആരാധകരുടെ മറുപടി | Messi
ഇന്റർ മിയാമി താരമായതിനു ശേഷം ലയണൽ മെസി കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പിഎസ്‌ജി ട്രാൻസ്‌ഫർ താൻ ആഗ്രഹിച്ചിരുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ സാഹചര്യങ്ങൾ ശരിയാകാതെ വന്നതിനാൽ പിഎസ്‌ജിയിലേക്ക് ചേക്കേറേണ്ടി വന്നുവെന്നാണ് മെസി പറഞ്ഞത്. എന്നാൽ നിലവിൽ ഇന്റർ മിയാമിയിൽ താൻ വളരെയധികം സംതൃപ്‌തനാണ് എന്നും മെസി വെളിപ്പെടുത്തിയിരുന്നു. പിഎസ്‌ജിയെക്കുറിച്ചുള്ള ലയണൽ മെസിയുടെ പ്രതികരണം ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്കിടയിൽ അത്ര മികച്ച രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. താരത്തിനെതിരെ പലരും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനവുമായി വന്നിരുന്നു. […]