കേരള ബ്ലാസ്റ്റേഴ്‌സിനോട് യെസ് പറഞ്ഞ് അർജന്റൈൻ സ്‌ട്രൈക്കർ, വമ്പൻ ട്രാൻസ്‌ഫറിനു കളമൊരുങ്ങുന്നു | Kerala Blasters
കഴിഞ്ഞ സീസണിലും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ സീസണിലേക്ക് വേണ്ട ഒരുക്കങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പല താരങ്ങളും ക്ലബ് വിട്ടതും ടീമിന് ആവശ്യമുള്ള പൊസിഷനിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ കഴിയാതിരുന്നതുമെല്ലാം ആരാധകർക്ക് നിരാശയുണ്ടാക്കിയ കാര്യമായിരുന്നു. ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഗോകുലം കേരളയോട് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയും ചെയ്‌തു. ഗോകുലം കേരളയോടുള്ള തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തിന്റെ സൈനിങ് പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ് […]