നെയ്‌മറും അക്കാര്യം ശരി വെച്ചു, ഇതിനെല്ലാം പിന്നിൽ കളിച്ചത് എംബാപ്പെ തന്നെ | Neymar
സൗദി അറേബ്യയിലേക്ക് നെയ്‌മർ ചെക്കറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ താരത്തിനായി സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും നെയ്‌മർ അത് വേണ്ടെന്നു വെക്കുകയായിരുന്നു. യൂറോപ്പിൽ തന്നെ തുടരാനാണ് നെയ്‌മർ ആഗ്രഹിച്ചിരുന്നതെങ്കിലും ഇപ്പോൾ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ നിൽക്കുകയാണ്. ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ നെയ്‌മർ പിഎസ്‌ജിയിൽ തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എംബാപ്പെ പിഎസ്‌ജി വിടുമെന്ന വാർത്തകൾ ശക്തമാവുകയും താരത്തെ ഒഴിവാക്കാൻ ക്ലബ് സമ്മർദ്ദം ചെലുത്തുകയും […]