എൻസോ ഫെർണാണ്ടസ് തന്റെ മൂല്യം തെളിയിച്ചു, പ്രശംസയുമായി ലിവർപൂൾ താരം | Enzo Fernandez
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടങ്ങളിലൊന്നാണ് ഇന്നലെ ചെൽസിയും ലിവർപൂളും തമ്മിൽ നടന്നത്. ചെൽസിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഗോളിലൂടെ ലിവർപൂളാണ് മുന്നിൽ കടന്നതെങ്കിലും പുതിയ സൈനിങായ ആക്‌സൽ ഡിസാസിയുടെ ഗോളിൽ ചെൽസി സമനില നേടിയെടുത്തു. ആവേശകരമായ മത്സരമാണ് രണ്ടു ടീമുകളും കഴിഞ്ഞ ദിവസം കാഴ്‌ച വെച്ചത്. ചെൽസിയിൽ അർജന്റീന മധ്യനിര താരമായ എൻസോ ഫെർണാണ്ടസ് നടത്തിയ പ്രകടനം പ്രത്യേകം പരാമർശം അർഹിക്കുന്നതായിരുന്നു. റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ താരം ടീമിന്റെ […]