മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യത്തിന് അവസാനമാകുമോ, പ്രീമിയർ ലീഗ് ടേബിൾ പ്രവചനവുമായി ഒപ്റ്റ | Premier League

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ആവേശകരമായ ഒന്നായിരുന്നു. തുടക്കം മുതൽ ഒന്നാം സ്ഥാനത്തു തുടർന്നിരുന്ന ആഴ്‌സനലിനെ അവസാന ലാപ്പിൽ പിന്നിലാക്കി മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കി. ആഴ്‌സണൽ കിരീടമുയർത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് മാഞ്ചസ്റ്റർ സിറ്റി അവരെ പിന്നിലാക്കുന്നത്. പ്രീമിയർ ലീഗ് മാത്രമല്ല, ചാമ്പ്യൻസ് ലീഗും എഫ്എ കപ്പും നേടി ട്രെബിൾ കിരീടമാണ് അവർ കഴിഞ്ഞ സീസണിൽ നേടിയത്. കഴിഞ്ഞ സീസണിൽ നഷ്‌ടമായ കിരീടം ഇത്തവണ നേടാനുറപ്പിച്ചുള്ള ഒരുക്കങ്ങൾ ആഴ്‌സണൽ നടത്തിയിട്ടുണ്ട്. ഡെക്ലൻ റൈസ്, ജൂലിയൻ ടിംബർ, […]

ക്വാർട്ടുവയുടെ തിരിച്ചുവരവ് വൈകും, ഡി ഗിയ അടക്കം മൂന്നു പേർ പകരക്കാരായി പരിഗണനയിൽ | Courtois

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ നഷ്‌ടമായതിന്റെ ആഘാതത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡിനെ തേടി മറ്റൊരു വമ്പൻ തിരിച്ചടി കൂടി. റയൽ മാഡ്രിഡിന്റെ ഗോൾവലക്ക് മുന്നിൽ വന്മതിലായി നിൽക്കുന്ന ഗോൾകീപ്പർ തിബോ ക്വാർട്ടുവ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റു പുറത്തു പോയി. താരത്തിന് ശസ്ത്രക്രിയ വേണമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. ഈ ശനിയാഴ്‌ച രാത്രി റയൽ മാഡ്രിഡ് സീസണിലെ ആദ്യത്തെ ലീഗ് മത്സരം കളിക്കാനിരിക്കെയാണ് ബെൽജിയൻ താരത്തിന് പരിക്കേറ്റത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം […]

മെസിയുടെ ഗോൾ കണ്ട് അത്ഭുതം അടക്കാനായില്ല, തലയിൽ കൈവെച്ച് സെക്യൂരിറ്റി ഗാർഡ് | Messi

ഇന്റർ മിയാമിയിൽ എത്തിയ ലയണൽ മെസി ഫുട്ബോൾ ലോകത്ത് തന്റെ പ്രകടനം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നാല് മത്സരങ്ങളിൽ മാത്രം കളിച്ച താരം ഏഴു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. മെസിയുടെ കരിയറിൽ തന്നെ ഒരു ടീമിൽ ലഭിച്ച ഏറ്റവും മികച്ച തുടക്കമാണ് ഇന്റർ മിയാമിയിലേത്. ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മത്സരത്തിലും കഴിഞ്ഞ മത്സരത്തിലും ഹീറോയാകുന്ന പ്രകടനമാണ് മെസി നടത്തിയത്. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഫ്രീകിക്ക് ഗോൾ നേടി […]

ഈസ്റ്റ് ബംഗാളിനെയും ചെന്നൈയിനെയും മറികടന്നു, പുതിയ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

വരാനിരിക്കുന്ന സീസൺ ലക്ഷ്യമിട്ട് മുന്നേറ്റനിരയിലേക്ക് പുതിയ താരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്‌പൂർ എഫ്‌സിയുടെ താരമായിരുന്ന ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിറ്റായെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ താരത്തെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്ന ഇഷാൻ പണ്ഡിറ്റയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ചെന്നൈയിനാണ് താരത്തിന് വേണ്ടി ആദ്യം രംഗത്തു വന്നതെങ്കിലും പിന്നീട് പുറകോട്ടു പോയി. അതിനു ശേഷം […]

അർജന്റീന ഗോൾകീപ്പർമാർ പെനാൽറ്റി ഷൂട്ടൗട്ടിൽ വേറെ ലെവലാണ്, മിന്നും സേവുകളുമായി ടീമിനെ വിജയിപ്പിച്ച് റൊമേരോ | Sergio Romero

ഇപ്പോൾ അർജന്റീന ടീമിനൊപ്പം ഇല്ലെങ്കിലും 2014 ലോകകപ്പ് കണ്ട ആർക്കും മറക്കാൻ കഴിയാത്ത താരമാണ് സെർജിയോ റോമെറോ. നെതർലാൻഡ്‌സിനെതിരെ നടന്ന സെമി ഫൈനൽ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മിന്നും സേവുകളുമായി ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസായ ബൊക്ക ജൂനിയേഴ്‌സ് താരം കഴിഞ്ഞ ദിവസം മറ്റൊരു ഷൂട്ടൗട്ടിൽ കൂടി തന്റെ മിന്നുന്ന പ്രകടനം ആവർത്തിക്കുകയുണ്ടായി. കോപ്പ ലിബർട്ടഡോസ് പ്രീ ക്വാർട്ടർ മത്സരത്തിലാണ് തന്റെ മികവ് റോമെറോ പുറത്തെടുത്തത്. രണ്ടു പാദങ്ങളിലായി നടന്ന പ്രീ […]

പരിഹസിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രകടനം, ടോപ് സ്കോററായി സൗദിയിൽ ആദ്യകിരീടം സ്വന്തമാക്കുന്നതിനരികെ റൊണാൾഡോ | Ronaldo

ജനുവരിയിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. സീസൺ പകുതിയാകുമ്പോഴാണ് എത്തിയതെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിൽ കിരീടങ്ങളൊന്നും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ താരത്തിനെതിരെ വളരെയധികം ട്രോളുകളും ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ അതിനെല്ലാം പരിഹാരമുണ്ടാക്കാൻ ഉറപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. കഴിഞ്ഞ ദിവസം അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിൽ ഇറാഖി […]

ഫൈനലാണോ ഡി മരിയ ഗോളടിച്ചിരിക്കും, തകർപ്പൻ ഗോളുമായി ബെൻഫിക്കക്ക് കിരീടം നേടിക്കൊടുത്ത് അർജന്റൈൻ താരം | Di Maria

രണ്ടു പതിറ്റാണ്ടിലധികം കാലം കിരീടങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന അർജന്റീന ടീം കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ഈ മൂന്നു കിരീടങ്ങൾ നേടാനുള്ള കലാശപ്പോരാട്ടത്തിലും ഗോളുകൾ നേടി നിർണായക ഘട്ടങ്ങളിൽ തനിക്ക് തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു. ഇപ്പോൾ ബെൻഫിക്കക്കൊപ്പവും അതാവർത്തിച്ചിരിക്കുകയാണ് താരം. യുവന്റസ് കരാർ അവസാനിച്ചതോടെ തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ദിവസം നടന്ന പോർച്ചുഗീസ് സൂപ്പർകപ്പ് മത്സരത്തിൽ ആദ്യ […]

ആ ഫ്രീകിക്ക് ഗോൾ നേടാൻ മെസി കള്ളത്തരം കാണിച്ചു, തെളിവ് സഹിതം പ്രതിഷേധിച്ച് ആരാധകർ | Messi

എഫ്‌സി ഡള്ളാസും ഇന്റർ മിയാമിയും തമ്മിലുള്ള ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞപ്പോൾ താരമായത് മെസി തന്നെയായിരുന്നു. തോൽവിയുടെ വക്കത്ത് നിന്നിരുന്ന ഇന്റർ മിയാമിക്ക് എൺപത്തിയഞ്ചാം മിനുട്ടിൽ നേടിയ ഫ്രീ കിക്കിലൂടെ സമനില നേടിക്കൊടുത്ത മെസി മത്സരത്തിൽ പിറന്ന നാല് ഗോളിലും പങ്കാളിയായിരുന്നു. അതിനു പുറമെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്ക് താരം ഗോളാക്കി മാറ്റുകയും ചെയ്‌തു. എന്നാൽ ലയണൽ മെസി നേടിയ നിർണായക ഫ്രീകിക്ക് ഗോളിൽ താരം കള്ളത്തരം കാണിച്ചുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]

സെമിയിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് സുവർണാവസരം, എതിരാളികൾ ആരെന്നു തീരുമാനമായി | Inter Miami

ലയണൽ മെസി വന്നതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമി തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളുമായി ലയണൽ മെസി മുന്നിൽ നിന്ന് നയിക്കുമ്പോൾ ക്ലബ് ചരിത്രത്തിലെ ആദ്യകിരീടമെന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ഇന്റർ മിയാമി മുന്നേറുന്നത്. നിലവിൽ മെസി കളിച്ച മത്സരങ്ങളെല്ലാം ലീഗ് കപ്പ് ടൂർണമെന്റിലേതാണ്. എംഎൽഎസിൽ ഇതുവരെ ഒരു മത്സരത്തിനു പോലും മെസി ഇറങ്ങിയിട്ടില്ല. നാല് മത്സരങ്ങളിൽ നാല് വിജയം സ്വന്തമാക്കിയതോടെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ലയണൽ മെസിയും […]

ലയണൽ മെസിയുടെ എതിരാളിയാകാൻ നെയ്‌മർ, ബ്രസീലിയൻ താരം എംഎൽഎസ് ട്രാൻസ്‌ഫർ പരിഗണിക്കുന്നു | Neymar

നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ തൃപ്‌തനല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബ് വിടാനുള്ള താൽപര്യം താരം പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ബ്രസീലിയൻ താരത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറായില്ല. അതേസമയം പിഎസ്‌ജിക്ക് താരത്തെ വിൽക്കാൻ താൽപര്യം ഉണ്ടായിരുന്ന സമയത്ത് നെയ്‌മർ ക്ലബ് വിടാനും തയ്യാറായില്ല. എന്നാൽ ഈ സമ്മറിൽ നെയ്‌മർ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. എൻറിക് പരിശീലകനായി എത്തുകയും എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യത വർധിക്കുകയും ചെയ്‌തതോടെ […]