അഡ്രിയാൻ ലൂണ തന്നെ ഒന്നാമൻ, ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്
ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ മികച്ച വിജയം നേടുകയും അതിനു ശേഷം പഞ്ചാബ് എഫ്‌സിയോട് സമനില വഴങ്ങുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ചെറിയ എതിരാളികൾ ആയതിനാൽ തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനിടയിൽ ഡ്യൂറൻഡ് കപ്പിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നിട്ടുണ്ട്. ലിസ്റ്റ് കണ്ടാൽ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമെന്ന ആരാധകരുടെ പ്രതീക്ഷ വർധിക്കുമെന്നതിൽ സംശയമില്ല. […]