പത്ത് മിനുട്ടു കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റിയ പതിനാറുകാരൻ, ബാഴ്‌സലോണയിൽ പുതിയ താരോദയം | Lamine Yamal
ടോട്ടനം ഹോസ്പേറുമായി കഴിഞ്ഞ ദിവസം നടന്ന ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ വിജയത്തിലേക്ക് നയിച്ച് പകരക്കാരനായിറങ്ങിയ പതിനാറുകാരൻ താരം. ബാഴ്‌സലോണ യൂത്ത് ടീമിലെ താരമായ ലാമിൻ യമാലാണ് തോൽവി വഴങ്ങുമെന്ന് ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ മൊത്തം ഗതിയും മാറ്റി വിട്ടത്. അവസാന പത്ത് മിനുട്ടിൽ ബാഴ്‌സലോണ നേടിയ മൂന്നു ഗോളിലും താരത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ലെവൻഡോസ്‌കിയുടെ ഗോളിൽ ബാഴ്‌സലോണ മൂന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ടോട്ടനം തിരിച്ചടിക്കും. ടോട്ടനം മധ്യനിര താരമായ ഒലിവർ സ്കൈപ്പ് ഇരുപത്തിനാലാം […]