മെസിയെ ഞെട്ടിച്ച ഫ്രീകിക്ക് ഗോളുമായി അർജന്റീന താരം, അഭിനന്ദിച്ച് ജേഴ്‌സി കൈമാറി മെസി | Messi
ഇന്റർ മിയാമിയും എഫ്‌സി ഡള്ളാസും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ വാർത്തകളിൽ നിറയുന്നത് ലയണൽ മെസിയാണ്. രണ്ടു ഗോൾ നേടിയ താരം ടീം നേടിയ നാല് ഗോളിലും പങ്കു വഹിക്കുകയുണ്ടായി. ആദ്യത്തെയും അവസാനത്തെയും ഗോൾ മെസി സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെ ഗോളിനുള്ള പ്രീ അസിസ്റ്റ് നൽകിയതും അതിനു ശേഷം മൂന്നാമത്തെ ഗോളിന് കാരണമായ ഫ്രീ കിക്ക് എടുത്തതും മെസിയായിരുന്നു. ഇന്റർ മിയാമിക്ക് വേണ്ടി മെസി മികച്ച പ്രകടനം നടത്തിയപ്പോൾ ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ചിരുന്ന ഡള്ളാസിനു വേണ്ടിയും ഒരു അർജന്റീന […]