പ്രതികാരം ചെയ്യാനൊരുങ്ങി പിഎസ്‌ജി, ലക്‌ഷ്യം റയൽ മാഡ്രിഡിന്റെ നാലു താരങ്ങളെ | PSG
പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ ക്ലബിന് വലിയ തലവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ടീമിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിച്ച താരം അപ്രതീക്ഷിതമായാണ് വരുന്ന സീസണോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്. 2025 വരെ എംബാപ്പെ കരാർ പുതുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പിഎസ്‌ജിക്ക് വലിയ തിരിച്ചടിയാണ് ഇത് നൽകിയത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്ന സാഹചര്യമുണ്ട്. എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ് വിടുന്നതു കാരണമുണ്ടാകുന്ന കനത്ത നഷ്‌ടം ഒഴിവാക്കാൻ വേണ്ടി താരത്തോടെ ഈ സമ്മറിൽ തന്നെ ക്ലബ് […]