തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ, ഇന്റർ മിയാമിയിൽ മെസിയുടെ ഗോൾവേട്ട തുടരുന്നു | Messi
ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി മികച്ച ഫോമിലാണ് കളിക്കുന്നത്. പിഎസ്‌ജി കരാർ അവസാനിച്ച് അമേരിക്കയിലേക്ക് ചേക്കേറിയതിനു ശേഷം വളരെ സന്തോഷവാനായി കാണപ്പെടുന്ന ലയണൽ മെസി അത് കളിക്കളത്തിലും പ്രകടമാക്കുന്നു. ലയണൽ മെസി എത്തിയതിനു ശേഷം പുതിയൊരു ഊർജ്ജവുമായി കളിക്കുന്ന ഇന്റർ മിയാമിയുടെ ഫോമിലും വലിയ വ്യത്യാസം കാണാൻ കഴിയുന്നുണ്ട്. മെസി വന്നതിനു ശേഷമുള്ള രണ്ട മത്സരങ്ങളിലും അവർ വിജയം നേടി. ഇന്റർ മിയാമിയിൽ ഇന്ന് മൂന്നാമത്തെ മത്സരം കളിക്കുന്ന ലയണൽ മെസി അതിലും ഗോൾ […]