ഒരിക്കലും കെട്ടുപോകാത്ത തീയാണ് റൊണാൾഡോ, തകർപ്പൻ ഗോളിൽ അൽ നസ്‌റിന്റെ രക്ഷകനായി താരം | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സീസണിന്റെ തുടക്കം നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു. പ്രീ സീസൺ മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം അതിനു ശേഷം അറബ് ചാമ്പ്യൻസ് കപ്പിൽ നടന്ന മത്സരത്തിലും ഗോൾ നേടാൻ പരാജയപ്പെട്ടു. അതും പ്രീ സീസൺ മത്സരങ്ങളുമടക്കം അഞ്ചു കളികളിലാണ് റൊണാൾഡോ ഗോൾ നേടാതിരുന്നത്. താരത്തെയും ആരാധകരെയും സംബന്ധിച്ച് കടുത്ത നിരാശയാണ് ഇത് നൽകിയത്. എന്നാൽ അറബ് ചാമ്പ്യൻസ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇതിനെല്ലാം റൊണാൾഡോ മറുപടി നൽകുകയുണ്ടായി.ടുണീഷ്യൻ ക്ലബായ […]

ആർക്കാണ് കൂടുതൽ നേട്ടം, റൊണാൾഡോയും മെസിയും ചേക്കേറിയ രണ്ടു ലീഗുകളെ താരതമ്യം ചെയ്യാം | Messi Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ആരാധകരെ ഞെട്ടിച്ചാണ് യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി പ്രൊ ലീഗിലേക്കും അമേരിക്കൻ ലീഗിലേക്കും ചേക്കേറിയത്. റൊണാൾഡോ ലോകകപ്പിന് പിന്നാലെ സൗദി ക്ലബ്ബിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി പിഎസ്‌ജി കരാർ അവസാനിച്ചതോടെ ഇന്റർ മിയാമിയിൽ എത്തുകയായിരുന്നു. അതിനു ശേഷം എംഎൽഎസിനേക്കാൾ മികച്ചതാണ് സൗദി ലീഗെന്ന ഒരു അഭിപ്രായം റൊണാൾഡോ പ്രകടിപ്പിക്കുകയുണ്ടായി. ഈ രണ്ടു താരങ്ങളും ചേക്കേറിയ ലീഗുകളെ നമുക്ക് താരതമ്യം ചെയ്യാം. പണത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യങ്ങൾ എടുത്തു നോക്കിയാൽ റൊണാൾഡോക്കാണ് കൂടുതൽ മികച്ച […]

എന്നെ നിങ്ങൾ വിശ്വസിക്കൂ, നാല് വർഷത്തിനുള്ളിൽ ഇന്ത്യയെ ടോപ് 10 ടീമാക്കി മാറ്റുമെന്ന് സ്റ്റിമാച്ച് | Stimac

ഇന്ത്യൻ ഫുട്ബോൾ വലിയ രീതിയിലുള്ള മാറ്റം പ്രകടമാക്കിയ വർഷമാണിത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ പടിപടിയായി ഇന്ത്യൻ ഫുട്ബോളിനു സംഭവിച്ച വളർച്ച പ്രകടമാക്കി ഈ വർഷം കളിച്ച മൂന്നു ടൂർണ്ണമെന്റിലും ഇന്ത്യ കിരീടം സ്വന്തമാക്കി. മനോഹരമായ ഫുട്ബോൾ കളിച്ച് ടൂർണമെന്റുകളിൽ വിജയം നേടിയതോടെ റാങ്കിങ്ങിൽ ആദ്യ നൂറു സ്ഥാനങ്ങൾക്കുള്ളിലേക്ക് വരാനും ഇന്ത്യൻ ഫുട്ബോൾ ടീമിന് കഴിഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ഇടപെടൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പതറാതെ […]

റൊണാൾഡോ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമോ, സാധ്യതകൾ തെളിയുന്നു | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിൽ എത്തിയത് മുതൽ കേരളത്തിലെ ആരാധകർ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ടൊരു കാര്യമാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്ന്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, എഎഫ്‌സി കപ്പ് എന്നീ ടൂർണമെന്റുകൾ ഉള്ളതിനാൽ തന്നെ അതിനുള്ള സാധ്യതയില്ലെന്ന് തള്ളിക്കളയാൻ കഴിയില്ല. എന്നാൽ അതിനെല്ലാം മുൻപേ തന്നെ റൊണാൾഡോ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള വഴി തെളിയുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പ്രീ സീസൺ മത്സരങ്ങൾ കളിക്കുന്നുണ്ട്. നേരത്തെ യുഎഇയിൽ വെച്ചാണ് […]

ആറു വർഷം മുൻപ് നെയ്‌മർ ചെയ്‌തത്‌ ഡെംബലെ ആവർത്തിക്കുന്നു, ബാഴ്‌സലോണക്ക് ചങ്കിടിപ്പിന്റെ നിമിഷങ്ങൾ | Dembele

ലയണൽ മെസിക്ക് ശേഷം ബാഴ്‌സലോണ ടീമിന്റെ എല്ലാമെല്ലാമായി മാറുമെന്ന് പ്രതീക്ഷിച്ച ബ്രസീലിയൻ താരം നെയ്‌മർ 2017ൽ ക്ലബ് വിടുന്നത് തീർത്തും അപ്രതീക്ഷിതമായായിരുന്നു. മെസിയുള്ളപ്പോൾ ഒരു ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാകാൻ കഴിയില്ലെന്നതിനാൽ നെയ്‌മർ പിഎസ്‌ജിയുടെ ഓഫർ വന്നപ്പോൾ അത് സ്വീകരിക്കുകയായിരുന്നു. 222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കിയ നെയ്‌മറുടെ ട്രാൻസ്‌ഫർ റെക്കോർഡ് ഇതുവരെ മറ്റാർക്കും തിരുത്താൻ കഴിഞ്ഞിട്ടില്ല. അന്ന് നെയ്‌മർ ചെയ്‌തത്‌ ആറു വർഷങ്ങൾക്ക് ശേഷം ടീമിലെ മറ്റൊരു പ്രധാന താരമായ ഒസ്മാനെ ഡെംബലെ […]

മെസിക്ക് വേണ്ടി ഞങ്ങളതു ചെയ്യില്ല, താരത്തെ കളിപ്പിക്കേണ്ടെന്ന് അമേരിക്കൻ ക്ലബ് | Messi

ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അമേരിക്കൻ ലീഗിനെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് ഇതിൽ പ്രധാനമാണ്. ഇന്റർ മിയാമിക്കായി രണ്ടു മത്സരങ്ങളിൽ ഇറങ്ങിയ ലയണൽ മെസി രണ്ടിലും മികച്ച പ്രകടനം നടത്തുകയും ഗോളുകൾ നേടി ടീമിന് വിജയം സ്വന്തമാക്കി നൽകുകയും ചെയ്‌തു. മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് മെസി രണ്ടു മത്സരങ്ങളിൽ സ്വന്തമാക്കിയത്. ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിലെ അടിസ്ഥാനസൗകര്യങ്ങളിലും മാറ്റങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്. […]

വമ്പൻ സൈനിങ്‌ വരുന്നുണ്ടേ, കൊളംബിയൻ കരുത്തിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ ആരംഭിച്ചു | Kerala Blasters

പുതിയ സീസണിനു മുന്നോടിയായി മറ്റു ടീമുകളെല്ലാം കരുത്ത് വർധിപ്പിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി മികച്ച താരങ്ങളെ നഷ്‌ടമായ അവർക്ക് ടീമിന് ആവശ്യമായ പൊസിഷനിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമെ ലക്ഷ്യമിട്ട ചില താരങ്ങളെ മറ്റു ക്ലബുകൾ റാഞ്ചിക്കൊണ്ടു പോകുന്നതും കാണുകയുണ്ടായി. അതുകൊണ്ടു തന്നെ ആരാധകർ വലിയ നിരാശയിലാണ് നിൽക്കുന്നത്. ട്രാൻസ്‌ഫർ മാർക്കറ്റിൽ ഇപ്പോഴും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു അഭ്യൂഹങ്ങൾക്ക് കുറവില്ല. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ […]

റൊണാൾഡോയെ താഴെയിറക്കി സൗദിയിലെ രാജാവാകാൻ ബെൻസിമ, വീണ്ടും കിടിലൻ ഗോൾ | Benzema

ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ടീമിലെത്തി മികച്ച പ്രകടനമാണ് നടത്തിയത്. സീസണിന്റെ രണ്ടാം പകുതി മാത്രമേ കളിച്ചുള്ളൂവെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന റൊണാൾഡോ ഈ സീസണിൽ അത് നേടാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ റൊണാൾഡോയുടെ മോഹങ്ങൾ അത്രയെളുപ്പം നടക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് സമ്മർ ജാലകത്തിൽ മറ്റൊരു സൗദി അറേബ്യൻ […]

മെസിയുടെ മുന്നേറ്റങ്ങളെ തകർത്തെറിയാൻ റാമോസെത്തുന്നു, അമേരിക്കൻ ക്ലബുമായി സ്‌പാനീഷ്‌ ഇതിഹാസം ചർച്ചയിൽ | Sergio Ramos

ചിരവൈരികളായ രണ്ടു ക്ലബുകളായ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും നായകന്മാരായിരുന്ന താരങ്ങളാണ് ലയണൽ മെസിയും സെർജിയോ റാമോസും. നിരവധി വർഷങ്ങൾ ഇരുവരും ടീമിനെ നയിക്കുകയും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്‌തു. കളിക്കളത്തിൽ പരസ്‌പരം പോരടിച്ചിട്ടുള്ള ഇരുവരും പിന്നീട് പിഎസ്‌ജിയിൽ ഒരുമിച്ചു കളിച്ചു. ഒരുമിച്ച് ഫ്രഞ്ച് ക്ലബിലെത്തിയ അവർ ഒരുമിച്ചു തന്നെ അവിടം വിടുകയും ചെയ്‌തു. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ സെർജിയോ റാമോസും ഇന്റർ മിയാമിയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരെ […]

അഞ്ചാം മത്സരത്തിലും വിജയമില്ലാത്തതിന്റെ നിരാശ, ക്യാമറാമാന്റെ മുഖത്ത് വെള്ളമൊഴിച്ച് റൊണാൾഡോ | Ronaldo

കരിയറിൽ നിരവധി വിവാദസംഭാവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ നിരാശയും ദേഷ്യവും മറച്ചു പിടിക്കാൻ കഴിയാതെ പ്രകടിപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ അതിന്റെ പേരിൽ റൊണാൾഡോ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയനായിട്ടുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം അൽ ഷബാബിനെതിരേ നടന്ന അറബ് കപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിലുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം റൊണാൾഡോയെ സംബന്ധിച്ച് മോശം മത്സരമായിരുന്നു അൽ ശബാബിനെതിരെയുള്ളത്. മത്സരത്തിൽ ഗോളൊന്നും നേടാൻ താരത്തിന് കഴിഞ്ഞില്ല. വിജയം നേടാൻ കഴിയാതിരുന്നതോടെ […]