“അടുത്ത കോപ്പ അമേരിക്ക, ലോകകപ്പിനെക്കുറിച്ച് ഞാനിപ്പോൾ തന്നെ ചിന്തിക്കുന്നുണ്ട്”-, സൗദി ഓഫർ തഴഞ്ഞതിനെക്കുറിച്ച് ലൗടാരോ | Lautaro
ഖത്തർ ലോകകപ്പിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അർജന്റീന ടീമിന്റെ പ്രധാന താരമാണ് ലൗടാരോ മാർട്ടിനസ്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനൊപ്പം മികച്ച പ്രകടനം നടത്തിയ താരം ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാൻ നിർണായക പങ്കു വഹിച്ചു. അതിനു പിന്നാലെ പുതിയ സീസണിലേക്ക് ക്ലബിന്റെ നായകനായി ലൗടാരോ മാർട്ടിനസിനെ തീരുമാനിക്കുകയും ചെയ്‌തിരുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്റർ മിലാൻ വിടാൻ നിരവധി ഓഫറുകൾ താരത്തിനുണ്ടായിരുന്നു. അതിൽ തന്നെ ഒരു സൗദി അറേബ്യൻ ക്ലബ് വമ്പൻ ഓഫറാണ് […]