മെസിയെ പിൻവലിച്ചതോടെ കൂട്ടത്തോടെ ഒഴിയുന്ന ഗ്യാലറി, മെസി എഫക്റ്റ് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം | Messi
ലയണൽ മെസി തരംഗം അമേരിക്കയിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്‌ജി വിട്ടതിനു ശേഷം അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനായി കളത്തിലിറങ്ങുകയും രണ്ടിലും ഗോളുകൾ നേടുകയും ചെയ്‌തു. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ടീമിന്റെ വിജയഗോൾ നേടിയ മെസി ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയതെങ്കിൽ ഇന്നത്തെ മത്സരത്തിൽ മെസി ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. […]