മെസിയുടെ ഗോളിൽ ചർച്ച ചെയ്യാതെ പോയ മറ്റൊരു വമ്പൻ പ്രകടനം, അരങ്ങേറ്റം ഉജ്ജ്വലമാക്കി ബുസ്‌ക്വറ്റ്സ് | Busquets

ഇന്റർ മിയാമിയിൽ മെസിയുടെ അരങ്ങേറ്റം വളരെ മനോഹരമായാണ് പൂർത്തിയായത്. മെക്‌സിക്കൻ ക്ലബായ ക്രൂസ് അസൂലിനെതിരെ നടന്ന ലീഗ് കപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ ലയണൽ മെസി മികച്ച പ്രകടനം നടത്തുകയും ഇഞ്ചുറി ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ടീമിന് വിജയം സ്വന്തമാക്കി നൽകുകയും ചെയ്‌തു. അതോടെ ലയണൽ മെസി മാത്രമായിരുന്നു കുറച്ചു ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ലയണൽ മെസിയെക്കൂടാതെ മറ്റൊരു താരം കൂടി അന്നത്തെ മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി […]

റയൽ മാഡ്രിഡിനെ ഞെട്ടിച്ച് അർജന്റീന യുവതാരത്തിന്റെ മിന്നൽഗോൾ, തിരിച്ചടിച്ചു വിജയം നേടി ലോസ് ബ്ലാങ്കോസ് | Luka Romero

പ്രീ സീസൺ സൗഹൃദമത്സരത്തിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ചു വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ആദ്യപകുതിയിൽ തന്നെ പ്രതിരോധതാരം ഫിക്കായോ ടോമോറി, അർജന്റൈൻ യുവതാരം ലൂക്ക റോമെറോ എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ എസി മിലാനെതിരെ മൂന്നു ഗോൾ തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഫെഡറിക്കോ വാൽവെർദെ രണ്ടു ഗോൾ നേടിയപ്പോൾ ഒരു ഗോൾ വിനീഷ്യസിന്റെ വകയായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ ഹെഡറിലൂടെയാണ് മുൻ ചെൽസി താരമായ ഫിക്കായോ […]

“എന്തിനാണ് ഇനിയും അർജന്റീന ടീമിൽ കളിക്കുന്നതെന്ന് അമ്മ ചോദിച്ചു”- മോശം നാളുകളെക്കുറിച്ച് ഏഞ്ചൽ ഡി മരിയ | Di Maria

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ നടത്തിയ ഗംഭീരമായ പ്രകടനത്തോടെ ആ ഇഷ്‌ടത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയർന്നുവെന്നതിൽ സംശയമില്ല. ഫ്രാൻസ് പ്രതിരോധത്തിന്റെ അടിത്തറയിളക്കിയ പ്രകടനം ഫൈനലിൽ കാഴ്‌ച വെച്ച ഏഞ്ചൽ ഡി മരിയയെ പിൻവലിച്ചതിനു ശേഷമാണ് മത്സരത്തിലേക്ക് ഫ്രാൻസ് തിരിച്ചുവന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദേശീയ ടീമിനൊപ്പവും ക്ലബ് തലത്തിലും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ഏഞ്ചൽ ഡി മരിയ. എന്നാൽ അർജന്റീന ദേശീയ ടീമിനൊപ്പം തനിക്ക് മോശം നാളുകൾ […]

അർജന്റീന യുവതാരത്തിനായി നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർലീഗിൽ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികളെ മറികടക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെങ്കിലും അതിലേക്കുള്ള പാത വളരെയധികം ബുദ്ധിമുട്ടേറിയതായി മാറുകയാണ്. പ്രധാന താരങ്ങളിൽ പലരും ക്ലബ് വിട്ട് അവർക്ക് പകരക്കാരെ കണ്ടെത്താൻ കഴിയാതിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഒരു താരം പരിക്കേറ്റു നിരവധി മാസങ്ങൾ പുറത്തിരിക്കുകയും ചെയ്‌തു. ഏതാനും പൊസിഷനുകളിലേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ താരങ്ങളെ ആവശ്യമുണ്ട്. പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം സോട്ടിരിയോക്ക് പകരക്കാരനായി ഒരു മുന്നേറ്റനിര താരം, ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു താരം, വിക്റ്റർ മോങ്കിൽ […]

അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്ത് നെയ്‌മർ | Neymar

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ പലരും മറ്റു ക്ലബുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എന്തായാലും ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുകയും എന്നാൽ ശക്തമായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളൊന്നും പുറത്തു വരാതിരിക്കുകയും ചെയ്യുന്ന താരമാണ് നെയ്‌മർ. കഴിഞ്ഞ സീസണിൽ പിഎസ്‌ജി ആരാധകർ താരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നെയ്‌മർ പിഎസ്‌ജി വിടാനുള്ള തീരുമാനമെടുത്തത്. എന്നാൽ എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യതയും പിഎസ്‌ജി പരിശീലകനായി ലൂയിസ് എൻറിക് വരുന്നതും നെയ്‌മറുടെ പദ്ധതികളിൽ മാറ്റം വരുത്തിയെന്നാണ് കരുതേണ്ടത്. ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ […]

ബ്ലാസ്റ്റേഴ്‌സിന് അടുത്ത പണി കിട്ടുക ലൂണയിലൂടെയാകുമോ, ക്ലബ് നേതൃത്വം തീ കൊണ്ടു കളിക്കുന്നു | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും അപ്രതീക്ഷിതമായി നിരവധി പ്രധാന താരങ്ങൾ കൊഴിഞ്ഞു പോയ സമയമാണിപ്പോൾ. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ടീമിന്റെ നായകനായിരുന്ന ജെസ്സൽ ഉൾപ്പെടെയുള്ളവർ ക്ലബ് വിട്ടു. അതിനു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുഖമായിരുന്ന മലയാളി താരം സഹൽ, ഗോൾകീപ്പർ ഗിൽ തുടങ്ങിയവരും ഇവിടം വിട്ടു മറ്റു ക്ലബുകളിലേക്ക് ചേക്കേറുകയുണ്ടായി. ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ഒരു സീസൺ മുൻപ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിച്ചപ്പോൾ ടീമിലെ […]

“മെസിയുടെ ട്രൗസർ വരെ അവർ അടിച്ചുമാറ്റി”- അരങ്ങേറ്റത്തിന്റെ ആവേശം വെളിപ്പെടുത്തി അർജന്റീന താരം | Messi

യൂറോപ്പിലേതു പോലെ ഫുട്ബോളിന് വലിയ രീതിയിലുള്ള വേരോട്ടമില്ലാത്ത രാജ്യമാണ് അമേരിക്കയെങ്കിലും മെസി അവിടെ എത്തിയതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ മെസി കഴിഞ്ഞ ദിവസം ടീമിനായി അരങ്ങേറ്റം നടത്തി ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെ വിജയഗോൾ നേടിയതോടെ അമേരിക്കയിൽ വലിയ രീതിയിലുള്ള തരംഗവും സൃഷ്‌ടിച്ചിട്ടുണ്ട്. ലയണൽ മെസി ഇന്റർ മിയാമി അരങ്ങേറ്റം നടത്തി ടീമിനെ മനോഹരമായ ഗോൾ നേടി വിജയിപ്പിച്ചതിനു ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് ഇന്റർ മിയാമിയുടെ പതിനെട്ടുകാരനായ താരം ബെഞ്ചമിൻ ക്രിമാച്ചി […]

മെസിക്ക് മത്സരം കാണാൻ കസേര താഴ്ത്തിക്കൊടുക്കുന്ന മാർട്ടിനസ്, ഇന്റർ മിയാമിയിലെ ഡി പോളെന്ന് ആരാധകർ | Messi

അർജന്റീന താരങ്ങളായ ലയണൽ മെസിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒന്നാണ്. ലയണൽ മെസിയുടെ ബോഡിഗാർഡ് എന്ന രീതിയിൽ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്ന ഡി പോൾ അതിനെ സാധൂകരിക്കുന്ന രീതിയിൽ മെസിയെ ചുറ്റിപ്പറ്റി എപ്പോഴുമുണ്ടാവുകയും താരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നാൽ ഉടനെ ഇടപെടുകയും ചെയ്യും. വളരെ ദൃഢമായൊരു ബന്ധമാണ് മെസിയും ഡി പോളും തമ്മിലുള്ളതെന്ന കാര്യത്തിൽ സംശയമില്ല. 2018 ലോകകപ്പിന് ശേഷം അർജന്റീനയിൽ ഉയർന്നു വന്ന പുതിയൊരു നിര താരങ്ങളുമായി […]

“ആഗ്രഹിച്ച കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്”- ആരാധകർക്ക് ആവേശമുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി അഡ്രിയാൻ ലൂണ | Adrian Luna

രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. അതിനു ശേഷമിതു വരെ ടീമിന്റെ നെടുന്തൂണായി മാറാൻ ലൂണക്ക് കഴിഞ്ഞു. താരത്തെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകൻ കൂടി ചേർന്നതോടെ വമ്പൻ പ്രകടനമാണ് ടീമിനായി അഡ്രിയാൻ ലൂണ ഓരോ സീസണിലും നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ ഇക്കാലയളവിലെ താരങ്ങളെ എടുത്തു നോക്കിയാൽ ലൂണയെപ്പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു കളിക്കാരൻ ഉണ്ടാകില്ലെന്ന […]

ആ ഗോൾ പിറന്നിരുന്നില്ലെങ്കിൽ പോലും മെസിയുടെ മാന്ത്രികത നിറഞ്ഞ മത്സരം, ഇന്റർ മിയാമി അരങ്ങേറ്റം അതിഗംഭീരം | Messi

ഇന്നലെ ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിച്ച ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന താരം രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. മുപ്പത്തിയഞ്ചു മിനുട്ടോളം കളിക്കളത്തിൽ ഉണ്ടായിരുന്ന താരമാണ് ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ഇന്റർ മിയാമിക്ക് വിജയം സ്വന്തമാക്കി നൽകിയത്. അതുകൊണ്ടു തന്നെ താരത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഫുട്ബോൾ ലോകത്തു നിന്നും ലഭിക്കുന്നത്. എന്നാൽ ആ ഗോൾ പിറന്നില്ലെങ്കിൽ പോലും മെസിയുടെ മാന്ത്രികത കണ്ട മത്സരമായിരുന്നു ഇന്നലെ നടന്നതെന്ന കാര്യത്തിൽ […]