പഞ്ചാബിനോട് സമനില വഴങ്ങി, ഡ്യൂറൻഡ് കപ്പിലെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനു നിർണായകം

ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയതെങ്കിലും അത് മാഞ്ചസ്റ്റർ സിറ്റിയുടെ റിസർവ് ടീമിനെതിരെയായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമത്തെ മത്സരത്തിൽ പ്രധാന ടീമുമായെത്തുന്ന പഞ്ചാബ് വെല്ലുവിളി ഉയർത്തുമെന്ന പ്രതീക്ഷകൾ വെറുതെയായില്ല. പഞ്ചാബിനെതിരെ വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഓരോ ഗോളുകൾ വീതമാണ് രണ്ടു ടീമുകളും നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ മികവുറ്റ രീതിയിൽ പ്രതിരോധിക്കുകയും പ്രത്യാക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും […]

അൽവാരസിനെ റാഞ്ചാൻ പ്രീമിയർ ലീഗ് ക്ലബും, അർജന്റീന താരത്തിന് വേണ്ടിയുള്ള മത്സരം മുറുകുന്നു

അർജന്റീന സ്‌ട്രൈക്കറായ ഹൂലിയൻ അൽവാരസ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിലെ പ്രധാന താരമായിരുന്നെങ്കിലും നിർണായകമായ പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നുവെന്നും അത്തരം സാഹചര്യങ്ങളൊഴിവാക്കി കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ആഗ്രഹമുണ്ടെന്നും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അൽവാരസിനു ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിൽ അതിനു തടസമാകില്ലെന്ന് പെപ് ഗ്വാർഡിയോളയും വ്യക്തമാക്കിയിരുന്നു. പരിശീലകൻ തന്നെ കൈവിട്ടതോടെ താരം മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യത വർധിച്ചു. ഈ പ്രായത്തിൽ തന്നെ സാധ്യമായ എല്ലാ […]

ഇതാണ് എൽ ക്ലാസിക്കോയുടെ ആവേശം, പ്രീ സീസൺ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ക്വാർട്ടുവ ചെയ്‌തത്‌

ലോകഫുട്ബോളിൽ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിൽ ഒന്നാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം. ലയണൽ മെസിയും റൊണാൾഡോയും പോയതോടെ അതിന്റെ നിറം ഒന്ന് മങ്ങിയിട്ടുണ്ടെങ്കിലും ആവേശം ഒട്ടും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരം അത് തെളിയിക്കുന്നതായിരുന്നു. മത്സരത്തിൽ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. പൗ വിക്റ്റർ ബാഴ്‌സലോണയുടെ രണ്ടു ഗോളുകളും നേടിയപ്പോൾ അർജന്റീന താരം നിക്കോ പാസാണ് റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന […]

ആരാധകർ നൽകിയ പിന്തുണയും ധൈര്യവും മറക്കാനാകില്ല, ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി വീണ്ടുമണിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐബാൻ

എഫ്‌സി ഗോവയിൽ നിന്നും കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ഐബാൻ ഡോഹ്ലിങ് ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും അത് അധികകാലം തുടരാനായില്ല. മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടർന്ന് ഐബാൻ ഏതാനും മത്സരങ്ങൾ മാത്രമാണ് കളിച്ചത്. പരിക്കേറ്റു പുറത്തു പോയെങ്കിലും ഐബാൻ മറ്റൊരു തരത്തിൽ ടീമിനെ സഹായിച്ചു. മുൻപ് ഗോവയിൽ കളിച്ചപ്പോഴുള്ള സൗഹൃദം ഉപയോഗപ്പെടുത്തി അവരുടെ ഗോൾ മെഷീനായ നോഹ സദോയിടെ ടീമിലെത്തിക്കാൻ താരം നിർണായക പങ്കു വഹിച്ചു. ഈ സീസണിൽ […]

തോൽവി ഞങ്ങൾക്ക് ആദ്യമായല്ല, ഗോൾ നേടാതിരുന്നതൊഴിച്ചാൽ അർജന്റീനയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഒട്ടമെൻഡി

ഒളിമ്പിക്‌സ് ഫുട്ബോൾ ടൂർണമെന്റിലെ ആവേശകരമായ മത്സരത്തിൽ അർജന്റീനയെ പുറത്താക്കി ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ പിറന്ന ഗോളിലാണ് അർജന്റീനയെ ഫ്രാൻസ് തോൽപ്പിച്ചത്. ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം രണ്ടു രാജ്യങ്ങളിലെയും ആരാധകരും താരങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉരസലുകളാണ് മത്സരത്തെ ചൂടു പിടിപ്പിച്ചത്. മത്സരത്തിന് ശേഷം താരങ്ങൾ തമ്മിൽ ചെറിയ കയ്യാങ്കളിയും ഉണ്ടായിരുന്നു. തോൽവിക്ക് പിന്നാലെ അർജന്റീന സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നുണ്ട്. അതേസമയം തോൽവി തന്നെ സംബന്ധിച്ച് പ്രശ്‌നമല്ലെന്നും മത്സരത്തിൽ അർജന്റീന ടീം […]

ഞങ്ങളുടെ കുടുംബത്തിന്റെ മുന്നിൽ ആളാവാൻ നിൽക്കരുത്, നേരിട്ട് തീർക്കാൻ വരൂവെന്ന് ഒട്ടമെൻഡി

ഫ്രാൻസും അർജന്റീനയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് മത്സരം ഇരുവർക്കുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കൊണ്ടു തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. അതിന്റെ പ്രതിഫലനം കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കാണുകയും ചെയ്‌തു. ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ ഒരു ഗോളിന് കീഴടക്കി ഫ്രാൻസാണ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ അർജന്റീനക്ക് ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതാണ് അവർക്കു തിരിച്ചടി നൽകിയത്. ഫൈനൽ വിസിൽ മുഴങ്ങിയതിനു ശേഷം അർജന്റീനയുടെയും ഫ്രാന്സിന്റെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയും നടന്നിരുന്നു. അർജന്റീന താരങ്ങളുടെ […]

കേരള ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ ഔദ്യോഗിക മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഇതൊരു തുടക്കമാകട്ടെയെന്ന് ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സൈനിങാണ് കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി കളിച്ചിരുന്ന മൊറോക്കൻ താരമായ നോഹ സദൂയിയുടേത്. കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുൻപേ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ജൂലൈ മാസം വരെ കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ഗംഭീര പ്രകടനം നടത്തിയ നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങിയ ആദ്യത്തെ ഔദ്യോഗിക മത്സരത്തിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയുണ്ടായി. ദിമിത്രിയോസിന്റെ പകരക്കാരനായി മികച്ചൊരു […]

അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ആറു ഗോളും ഒരു അസിസ്റ്റും, മിന്നും പ്രകടനവുമായി ക്വാമേ പെപ്ര

കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിലെത്തുകയും തന്റെ ഫോം കണ്ടെത്താൻ കുറച്ച് സമയമെടുക്കുകയും ചെയ്‌ത താരമായ ക്വാമേ പെപ്ര. ടീമിനോട് ഇണങ്ങിച്ചേർന്ന് മികച്ച പ്രകടനം നടത്താൻ തുടങ്ങിയപ്പോഴേക്കും പരിക്ക് താരത്തെ വേട്ടയാടി. ജനുവരിയിൽ പരിക്കേറ്റ താരത്തിന് കഴിഞ്ഞ സീസണിൽ പിന്നീടൊരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള വിദേശതാരങ്ങളിൽ ഒരാളായി പെപ്രയുടെ പേരും ഉയർന്നു കേട്ടിരുന്നു. തായ്‌ലൻഡിലെ പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞപ്പോഴും അഭ്യൂഹങ്ങൾ തുടർന്നു. ഘാന […]

ആദ്യമത്സരത്തിൽ തകർത്തത് രണ്ടു റെക്കോർഡുകൾ, മൈക്കൽ സ്റ്റാറെ യുഗത്തിനു തുടക്കമായി

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയുടെ റിസർവ് ടീമും തമ്മിലുള്ള മത്സരത്തിന് ആരാധകർ കാത്തിരുന്നത് പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്ക് കീഴിൽ ടീം എങ്ങിനെയാണ് കളിക്കുന്നതെന്ന് അറിയാൻ വേണ്ടിയായിരുന്നു. എന്തായാലും കാത്തിരുന്നവർക്ക് സന്തോഷം നൽകി മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വിദേശതാരങ്ങളായ നോഹ സദോയി, ക്വാമേ പെപ്ര എന്നിവർ ഹാട്രിക്ക് സ്വന്തമാക്കുകയും പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ ഇരട്ടഗോളുകൾ നേടുകയും ചെയ്‌തപ്പോൾ എതിരില്ലാത്ത എട്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ നേടിയത്. […]

ഹാട്രിക്കുമായി നോഹയും പെപ്രയും, സ്റ്റാറെക്കു കീഴിൽ എട്ടു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി

പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്കു കീഴിൽ ഈ സീസണിലെ ആദ്യത്തെ മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് നടത്തിയത് തകർപ്പൻ പ്രകടനം. ടൂർണ്ണമെന്റിനായി റിസർവ് ടീമിനെ അയച്ച മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്. നോഹ സദൂയി, ക്വാമേ പെപ്ര എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഹാട്രിക്ക് സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. മുംബൈ സിറ്റിയുടെ റിസർവ് ടീം ഒരു തരത്തിലും അവർക്ക് ഭീഷണിയായിരുന്നില്ല. മുപ്പത്തിയൊന്നാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് […]