ആഴ്‌സണൽ താരത്തെ ഗുരുതരമായ ഫൗൾ ചെയ്‌ത്‌ ലിസാൻഡ്രോ, പ്രീ സീസൺ മത്സരത്തിൽ കയ്യാങ്കളി | Lisandro

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ആഴ്‌സനലിന്റെ കൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസും ജാഡൻ സാഞ്ചോയും നേടിയ ഗോളിലാണ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. മത്സരത്തിന് ശേഷം ആരാധകർക്ക് ആസ്വദിക്കാൻ വേണ്ടി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് വിജയിച്ചത്. അതേസമയം സൗഹൃദമത്സരത്തിൽ സൗഹൃദം മറന്ന അർജന്റീന താരമായ ലിസാൻഡ്രോ മാർട്ടിനസിന്റെ ചെയ്‌തിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മത്സരത്തിൽ ആഴ്‌സണൽ താരമായ […]

നാല് വമ്പൻ ടീമുകളുടെ അവസാന ഫ്രീ കിക്ക് ഗോൾ നേടിയ താരം, ഒരേയൊരു ലയണൽ മെസി | Messi

അമേരിക്കൻ ലീഗിൽ വലിയ തരംഗം സൃഷ്‌ടിച്ചാണ് ലയണൽ മെസി തന്റെ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം ക്രൂസ് അസൂലിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം മികച്ച പ്രകടനമാണ് ടീമിന് വേണ്ടി നടത്തിയത്. അതിനു പുറമെ സമനിലയിൽ അവസാനിക്കാൻ പോവുകയായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിക്കു വിജയം നേടിക്കൊടുക്കാനും താരത്തിനു കഴിഞ്ഞു. മത്സരത്തിന്റെ അൻപത്തിനാലാം മിനുട്ടിൽ മെസി ഇറങ്ങിയതിനു ശേഷമാണ് ക്രൂസ് അസൂൽ സമനില ഗോൾ നേടുന്നത്. അതിനു […]

അൽവാരോ വാസ്‌ക്വസ് തിരിച്ചുവരവിനൊരുങ്ങുന്നു, സോട്ടിരിയോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്‌ഷ്യം | Kerala Blasters

അടുത്ത സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിരവധി പ്രധാന താരങ്ങളെ ഒഴിവാക്കിയിരുന്നു. അതിനു പകരക്കാരെ കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ലെന്നതിനാൽ തന്നെ ആരാധകരോഷം ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാകുന്നുണ്ട്. അതിനിടയിൽ ഈ സീസണിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റുകയും ചെയ്‌തു. താരം 2024 തുടക്കം വരെ പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സോട്ടിരിയോക്ക് ഒരു പകരക്കാരനെ കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ ടീമിന്റെ മുൻ സ്‌ട്രൈക്കറായ അൽവാരോ വാസ്‌ക്വസിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ […]

എംബാപ്പെ പിഎസ്‌ജിയിൽ നിന്നും പുറത്ത്, അടുത്ത സീസൺ മുഴുവൻ ബെഞ്ചിലിരിക്കാൻ തീരുമാനിച്ച് താരം | Mbappe

ക്ലബിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട എംബാപ്പെ പിഎസ്‌ജിക്കൊരു വലിയ തലവേദനയായി മാറിയിരിക്കുകയാണിപ്പോൾ. 2025 വരെയെങ്കിലും ക്ലബിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ച താരം അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ഈ സമ്മറിൽ തന്നെ എംബാപ്പയെ വിറ്റില്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടമാകുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിട്ടു കൊണ്ടിരിക്കുന്നത്. എംബാപ്പെ ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബായ റയൽ മാഡ്രിഡ് താരത്തിനായി യാതൊരു നീക്കവും നടത്തുന്നില്ല. അതുകൊണ്ടു തന്നെ താരത്തിന് പിഎസ്‌ജി ക്ലബ് […]

മെസി എഴുന്നേറ്റു നിന്നു കയ്യടിച്ച ഗംഭീരഗോൾ മെസിയുടെ ഫ്രീകിക്കിൽ മുങ്ങിപ്പോയി, ഇന്റർ മിയാമിയുടെ ആദ്യഗോളും സൂപ്പറാണ് | Inter Miami

ഇന്റർ മിയാമിയും ക്രൂസ് അസൂലും തമ്മിൽ നടന്ന ലീഗ് കപ്പ് മത്സരം കഴിഞ്ഞപ്പോൾ ലയണൽ മെസിയാണ് ഫുട്ബോൾ ലോകത്തു നിറഞ്ഞു നിൽക്കുന്നത്. അർജന്റീന നായകൻറെ അമേരിക്കൻ ലീഗിലെ അരങ്ങേറ്റ മത്സരമെന്ന നിലയിൽ ഏവരും ശ്രദ്ധിച്ച ഈ പോരാട്ടത്തിൽ ഇന്റർ മിയാമിയുടെ വിജയഗോൾ മെസിയുടെ വകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെ നേടിയ ഗോളിൽ ടീമിന് വിജയം നേടിക്കൊടുത്തതോടെ മെസിക്ക് വീരപരിവേഷമാണ് കൈവന്നിരിക്കുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. ആദ്യപകുതിയിൽ റോബർട്ട് ടെയ്‌ലർ ടീമിനായി […]

മെസിയുടെ ഗോൾ കണ്ടു കണ്ണീരടക്കാനാവാതെ ബെക്കാം, അത്ഭുതം കൊണ്ടു വാ പൊളിച്ച് സെറീന വില്യംസ് | Messi

യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലെത്തിയതിനു ശേഷം ആദ്യം കളിച്ച മത്സരത്തിൽ തന്നെ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ് ലയണൽ മെസി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ താരം ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്‌തു. അമേരിക്കൻ ലീഗിൽ മെസിയുടെ ആദ്യത്തെ മത്സരം കാണാനിരുന്ന ആരാധകർക്ക് മുഴുവൻ ആവേശം നൽകിയാണ് മെസി ഫ്രീകിക്ക് ഗോൾ നേടിയത്. ആരാധകർക്ക് മാത്രമല്ല, മെസിയുടെ ആദ്യത്തെ മത്സരം കാണാനെത്തിയ നിരവധി സെലിബ്രിറ്റികൾക്കും ആ ഗോൾ […]

അത്ഭുതഗോൾ നേടിയിട്ടും വിനയം കൈവിടാതെ മെസി, അരങ്ങേറ്റത്തിലെ ഫ്രീകിക്കിനെക്കുറിച്ച് താരം പറയുന്നു | Messi

അമേരിക്കൻ ലീഗിലേക്കുള്ള തന്റെ ആദ്യത്തെ ചുവടുവെപ്പ് ഏറ്റവും മനോഹരമായ രീതിയിലാണ് മെസി നടത്തിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം കുറിച്ച ലയണൽ മെസി മികച്ച പ്രകടനം നടത്തുകയും ടീമിന്റെ വിജയഗോൾ നേടുകയും ചെയ്‌തു. മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലയണൽ മെസി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി മുപ്പത്തിയഞ്ചു മിനുട്ടോളമാണ് കളിച്ചത്. മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ നിൽക്കുമ്പോഴാണ് ഇഞ്ചുറി ടൈമിൽ മെസിയുടെ ഗോൾ […]

ഇഞ്ചുറി ടൈമിൽ മിന്നൽ ഫ്രീ കിക്ക് ഗോളുമായി മെസി, അമേരിക്കയിലെ അരങ്ങേറ്റം അതിഗംഭീരം | Messi

പ്രൊഫെഷനൽ കരിയറിൽ ക്ലബ് തലത്തിൽ യൂറോപ്പിൽ മാത്രം കളിച്ചിട്ടുള്ള മെസിയുടെ അമേരിക്കൻ ലീഗിലുള്ള അരങ്ങേറ്റം കാത്തിരുന്ന ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ അർജന്റീന താരം ഇന്റർ മിയാമിക്ക് വേണ്ടി ഉജ്ജ്വലമായ പ്രകടനം നടത്തുകയും ഇഞ്ചുറി ടൈമിൽ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളോടെ ടീമിന് വിജയം നേടിക്കൊടുക്കുകയും ചെയ്‌തു. പുതിയ സൈനിംഗുകളായ ലയണൽ മെസി, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നിവരെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ടാറ്റ മാർട്ടിനോ ടീമിനെ ഇറക്കിയത്. ക്രൂസ് അസൂലിനു മത്സരത്തിൽ ചെറിയ […]

ക്ലബും അർജന്റീനയുമാണ് എന്നും പ്രധാനപ്പെട്ടത്, സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ തഴഞ്ഞ് അർജന്റീന താരം | Lautaro

യൂറോപ്പിലെ വമ്പൻ താരങ്ങളെ സൗദി അറേബ്യൻ ക്ലബുകൾ റാഞ്ചുന്നതാണ് ഫുട്ബോൾ ലോകത്തെ ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ കഴിഞ്ഞ ലോകകപ്പിന് ശേഷം തുടങ്ങിയ ഈ ട്രെൻഡ് ഇപ്പോൾ ഒന്നുകൂടി വിപുലമായിട്ടുണ്ട്. കരിം ബെൻസിമ, എൻഗോളോ കാന്റെ, റോബർട്ട് ഫിർമിനോ, കൂളിബാളി തുടങ്ങിയ നിരവധി താരങ്ങളെ സ്വന്തമാക്കിയ സൗദി അറേബ്യ പുതിയ മികച്ച താരങ്ങൾക്കായി ഓഫർ നൽകുന്നത് ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ സൗദിയിൽ നിന്നുള്ള ഒരു വമ്പൻ ഓഫർ ഇന്റർ മിലൻറെ അർജന്റീന മുന്നേറ്റനിര താരമായ ലൗടാരോ […]

ഇക്കാര്യത്തിൽ റൊണാൾഡോ തന്നെ എന്നും കിംഗ്, മെസിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി | Ronaldo

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമേതെന്നു ചോദിച്ചാൽ കുറച്ചു കാലം മുൻപ് മെസി, റൊണാൾഡോ എന്നീ രണ്ടു പേരുകൾ ഉയർന്നു കേൾക്കുമായിരുന്നു. ഇപ്പോൾ റൊണാൾഡോയെക്കാൾ ലയണൽ മെസി ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിൽ കോപ്പ അമേരിക്കയും ലോകകപ്പും നേടിയതോടെ കരിയർ തന്നെ പൂർത്തിയാക്കിയാണ് ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലേക്ക് സംശയമില്ലാതെ നടന്നു കയറിയത്. എന്നാൽ എക്കാലവും ക്രിസ്റ്റ്യാനോ റൊണാൾഡോ കിംഗ് ആയി നിന്ന ഇടമാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാം. യൂറോപ്പിലെ […]