അർജന്റീന അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും നേടാനുറപ്പിച്ചു തന്നെ, അണിയറയിൽ വമ്പൻ പദ്ധതികൾ | Argentina
2018 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന രീതിയിൽ പുറത്തായതിന് ശേഷം 2022ലെ ലോകകപ്പ് നേടുന്ന ടീമെന്ന തലത്തിലേക്ക് അർജന്റീന വളർന്നത് ഒരുപാട് ആളുകളുടെ പ്രയത്നങ്ങളുടെ ഫലമായാണ്. കൃത്യമായൊരു പദ്ധതിയുമായി അർജന്റീന ഫുട്ബോൾ അസോസിയേഷനും തന്ത്രങ്ങൾ ഒരുക്കി ലയണൽ സ്‌കലോണിയെന്ന പരിശീലകനും ലയണൽ മെസിയെന്ന അതികായന്റെ മാന്ത്രികതയുമെല്ലാം അർജന്റീന ഫുട്ബോൾ ടീമിന്റെ നേട്ടങ്ങളിൽ ഒരുപോലെ നിൽക്കുന്നു. രണ്ടു വർഷത്തിനിടെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന തങ്ങളുടെ പദ്ധതികൾ അതിനേക്കാൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോവുകയാണ്. അടുത്ത വർഷത്തെ കോപ്പ അമേരിക്കയും […]