ആ താരം നിസാരക്കാരനല്ല, തകർപ്പൻ ഫ്രീ കിക്ക് ഗോളുകളുമായി ഞെട്ടിച്ച് ഇമ്മാനുവൽ ജസ്റ്റിൻ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനത്തിൽ ഇതുവരെ സ്‌ക്വാഡിനൊപ്പം കണ്ടിട്ടില്ലാത്ത ഒരു വിദേശതാരത്തിന്റെ സാന്നിധ്യം ആരാധകർ നേരത്തെ തന്നെ ശ്രദ്ധിച്ചതാണ്. ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നതിൽ ഈ താരവും ഉണ്ടായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു വിദേശതാരത്തെ സ്വന്തമാക്കിയെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നെങ്കിലും അതല്ല യാഥാർത്ഥ്യമെന്ന് പിന്നീട് വന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായി. നൈജീരിയ അണ്ടർ 20 ദേശീയ ടീമിൽ അംഗമായ ഇമ്മാനുവൽ ജസ്റ്റിൻ ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം നടത്തുന്ന വിദേശതാരം. […]