മെസിയെ പിന്തുണച്ചതിനു ഞങ്ങൾക്കെതിരെയും അവർ തിരിഞ്ഞു, താരത്തിന്റെ പ്രതിഭയെ ഫ്രാൻസ് മനസിലാക്കിയില്ലെന്ന് മുൻ താരം | Messi
ആഗ്രഹിച്ചായിരുന്നില്ല ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. കരാർ പുതുക്കാൻ ബാഴ്‌സലോണക്ക് കഴിയില്ലെന്ന് ഉറപ്പായപ്പോൾ ഓഫറുമായി മുന്നോട്ടു വന്ന ക്ലബുകളിൽ തനിക്ക് യോജിച്ചത് പിഎസ്‌ജി ആയിരിക്കുമെന്ന് കരുതിയാണ് താരം അവരെ തിരഞ്ഞെടുത്തത്. എന്നാൽ പിഎസ്‌ജി ക്ലബിനൊപ്പമുള്ള നാളുകൾ തന്റെ കരിയറിൽ മെസി മറക്കാൻ മാത്രം ആഗ്രഹിക്കുന്നതായിരിക്കും. അത്രയും വലിയ പരീക്ഷണങ്ങളാണ് താരം അവിടെ നിന്നും നേരിട്ടത്. ആദ്യ സീസണിൽ മങ്ങിയ മെസി രണ്ടാമത്തെ സീസണിൽ മികച്ച ഫോമിലായിരുന്നു. എന്നാൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകപ്പ് നേടിയതോടെ കാര്യങ്ങൾ തിരിഞ്ഞു. […]