ഈ കൈമാറ്റക്കരാറിൽ നേട്ടം ബ്ലാസ്റ്റേഴ്‌സിനോ മോഹൻ ബഗാനോ, ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് പറയുന്നു | Sahal
കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിൽ ടീമിലെ പ്രധാന താരങ്ങളായ സഹൽ അബ്‌ദുൾ സമ്മദിനെയും പ്രീതം കോട്ടാലിനേയും കൈമാറ്റം ചെയ്‌തത്. സഹലിനായി പ്രീതം കോട്ടാലിനേയും നിശ്ചിത തുകയുമാണ് മോഹൻ ബഗാൻ നൽകിയത്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഉയർന്ന മൂല്യമുള്ള ട്രാൻസ്‌ഫറായാണ് ഇതിനെ വിലയിരുത്തുന്നത്. രണ്ടു പൊസിഷനുകളിൽ കളിക്കുന്ന ഈ താരങ്ങൾ അവരുടെ മികവ് തെളിയിച്ചിട്ടുള്ളതാണ്. പ്രീതം കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ചപ്പോൾ […]