വാങ്ങിയത് ബഹുമുഖപ്രതിഭയെ, ആരാധകർക്ക് ആശ്വാസം നൽകുന്ന സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ടീമിലെ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതിന്റെ നിരാശയിൽ ആരാധകർ നിൽക്കുമ്പോൾ പ്രതീക്ഷ നൽകുന്ന സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും മണിപ്പൂർ താരമായ നവോച്ച സിംഗിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നു വയസുള്ള താരം ഒരു വർഷത്തെ ലോൺ കരാറിലാണ് ക്ലബ്ബിലേക്ക് വരുന്നത്. നെറോക്കയിൽ തുടങ്ങി ട്രാവു എഫ്‌സിയിലൂടെ കരിയർ ആരംഭിച്ച നവോച്ച സിങ് ഗോകുലം കേരളക്ക് വേണ്ടി കളിക്കുമ്പോഴാണ് തന്റെ പ്രതിഭ കൂടുതൽ തെളിയിക്കുന്നത്. സെൻട്രൽ ഡിഫൻസിൽ നിന്നും ലെഫ്റ്റ് […]