ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വമ്പൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇഗോർ സ്റ്റിമാച്ച് | Igor Stimac

ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം പിറന്നതിനു ശേഷം മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കിയ ടീം മുമ്പത്തേതിൽ നിന്നും വളരെയധികം മെച്ചപ്പെട്ടുവെന്ന് ഓരോ ആരാധകരും പറയുന്നു. ഇനിയും ടീമിനെ മെച്ചപ്പെടുത്തി ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകൾ കളിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പരിശീലകൻ സ്റ്റിമാച്ച് നൽകുകയുണ്ടായി. ഐഎസ്എല്ലിലെ മോശം ശീലങ്ങൾ ഇന്ത്യൻ താരങ്ങൾ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ടെന്ന വിമർശനം അദ്ദേഹം നടത്തി. ഫൈനൽ തേർഡിൽ തീരുമാനമെടുക്കാനുള്ള കഴിവ് വളരെ […]

ഫ്രാൻസ് തിരിച്ചടിച്ചപ്പോഴും വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു, ടീമിലെ മുതിർന്ന താരത്തിന് ആത്മവിശ്വാസം നൽകി എൻസോ | Enzo Fernandez

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. രണ്ടു ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് അതിനു മറുപടി നൽകുകയും എക്‌സ്ട്രാ ടൈമിൽ 3-3 എന്ന നിലയിൽ പിരിയുകയും ചെയ്‌തതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. വിജയം ഉറപ്പിച്ച അർജന്റീന അത് കൈവിടുമോ എന്ന ഭീതിയുണ്ടാക്കി ഒടുവിൽ കിരീടം സ്വന്തമാക്കുകയായിരുന്നു. അർജന്റീന ആരാധകരെല്ലാം ഫ്രാൻസിന്റെ രണ്ടാമത്തെ ഗോളിൽ ഒന്ന് പതറിയെങ്കിലും അപ്പോൾ പോലും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നാണ് അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു […]

ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ എംബാപ്പെയുടെ ആവശ്യമില്ലെന്നു തെളിഞ്ഞു, താരം പിഎസ്‌ജി വിടണമെന്ന് മുൻ ഡയറക്റ്റർ | Mbappe

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയും പിഎസ്‌ജിയും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ ഉലഞ്ഞു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ കഴിയില്ലെന്ന് ക്ലബ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എംബാപ്പയെ മുൻനിർത്തി ടീമിന്റെ പദ്ധതികൾ ഒരുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പിഎസ്‌ജിക്ക് വലിയ തിരിച്ചടിയാണത് നൽകിയത്. അടുത്ത സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി ക്ലബ് വിടാനൊരുങ്ങുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാനാണ് പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ് വിടണമെന്ന അന്ത്യശാസനം അവർ […]

ഇന്ത്യക്ക് വേണ്ടി മെസിയെയും റൊണാൾഡോയെയും ഞാൻ മറികടക്കും, ആത്മവിശ്വാസത്തോടെ സുനിൽ ഛേത്രി | Sunil Chhetri

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലർക്കും അനഭിമതനാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരമാണ് സുനിൽ ഛേത്രിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മുപ്പത്തിയെട്ടാം വയസിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി തുടർന്ന് പ്രധാന മത്സരങ്ങളിൽ 120 മിനുട്ടും കളിക്കുന്നത് തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ താരത്തിന്റെ റേഞ്ച് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. നിലവിൽ അന്താരാഷ്‌ട്ര ഫുട്ബോളിൽ മറ്റൊരു നേട്ടം കൂടി സുനിൽ ഛേത്രിക്ക് അവകാശപ്പെടാൻ കഴിയും. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് പിന്നിൽ […]

ആ നേട്ടങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണം റോഡ്രിഗോ ഡി പോൾ, മെസിയുടെ വാക്കുകൾ വ്യക്തമാക്കുന്നു | Messi

2018 ലോകകപ്പിന് ശേഷം വലിയ നിരാശയിലായിരുന്നു ലയണൽ മെസി. അടുത്ത ലോകകപ്പിൽ തനിക്ക് ഏറ്റവും മികച്ച ഫോമിൽ കളിക്കാൻ കഴിയുമോയെന്ന ആശങ്കയും തന്റെ സ്വപ്‌നമായ ലോകകപ്പ് കിരീടം ഒരിക്കൽ കൂടി നഷ്‌ടമായതിന്റെ വേദനയും താരത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്‌കലോണി പരിശീലകനായ അർജന്റീന ടീമിനായി ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ നിന്നും താരം വിട്ടുനിൽക്കുകയും ചെയ്‌തു. പിന്നീട് അർജന്റീന ടീമിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് പരിചിതമായ മുഖങ്ങൾ താരതമ്യേനെ കുറവായിരുന്നു. തന്റെ ശൈലിക്കനുസൃതമായ ടീമിനെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്ന സ്‌കലോണി പുതിയ […]

ഇങ്ങനൊരു ആരാധകക്കൂട്ടം മറ്റൊരു ടീമിനുമുണ്ടാകില്ല, പുതിയ സൈനിങ്ങിനെ ഭീഷണിപ്പെടുത്തി പിഎസ്‌ജി ആരാധകർ | PSG

ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ തീവ്ര ആരാധകക്കൂട്ടമായ അൾട്രാസ് വളരെയധികം പേര് കെട്ടവരാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി ടീമിലെ താരങ്ങളിൽ ചിലർക്കെതിരെ അവർ പ്രതിഷേധം ഉയർത്തുന്നത് പതിവായിരുന്നു. അവരുടെ പ്രതിഷേധമാണ് കരാർ പുതുക്കാതെ ലയണൽ മെസി ക്ലബ് വിടുന്നതിനു കാരണമായത്. നെയ്‌മറും ഇക്കാരണത്താൽ ക്ലബ് വിടാനൊരുങ്ങുകയാണ്. പിഎസ്‌ജി അൾട്രാസിനു താരങ്ങൾക്കെതിരെ തിരിയാൻ അവർ മോശം പ്രകടനം നടത്തേണ്ടതില്ലെന്ന് കഴിഞ്ഞ സീസണിൽ മനസിലായതാണ്. ലോകകപ്പ് നേടിയതിനു ശേഷം ലയണൽ മെസിക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമായത് അതിനൊരു ഉദാഹരണമാണ്. മെസി ക്ലബിനായി […]

മെസിയുടെ പാത പിന്തുടർന്നാൽ അടുത്ത ലോകകപ്പിൽ ഗുണം ചെയ്തേനെ, ചെൽസി താരത്തിന്റെ തീരുമാനത്തെ വിമർശിച്ച് അമേരിക്കൻ ഇതിഹാസം | Pulisic

ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ തീരുമാനത്തെ പിന്തുടർന്ന് ചെൽസി താരമായ ക്രിസ്റ്റ്യൻ പുലിസിച്ചും തന്റെ മാതൃരാജ്യമായ അമേരിക്കയിലെ ലീഗിലേക്ക് വരണമായിരുന്നുവെന്ന് യുഎസ്എ ദേശീയ ടീമിന്റെ ഇതിഹാസമായ ലോണ്ടൻ ഡൊണോവൻ. അടുത്ത ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നതെന്നതിനാൽ താരം ഈ അവസരം ഉപയോഗപ്പെടുത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചെൽസിയിൽ നടക്കുന്ന കൂട്ട ഒഴിവാക്കലിന്റെ ഭാഗമായി ക്ലബിൽ നിന്നും പുറത്തു പോയ താരമാണ് ക്രിസ്റ്റ്യൻ പുലിസിച്ച്. ഇറ്റാലിയൻ ക്ലബായ എസി മിലാനാണ് താരത്തെ സ്വന്തമാക്കിയത്. അടുത്ത […]

അപ്രതീക്ഷിതമായ ട്വിസ്റ്റുകൾക്കായി കാത്തിരിക്കുക, സഹൽ ട്രാൻസ്‌ഫറിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ | Sahal

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഒരേ സമയം നിരാശയും അതേസമയം സന്തോഷവും നൽകിയ വാർത്തയാണ് സഹൽ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നത്. ടീമിന് ഒരു മികച്ച താരത്തെ നഷ്‌ടപ്പെടുന്നുവെന്നത് ആരാധകർക്ക് നിരാശ നൽകുമ്പോൾ കിരീടങ്ങൾ നേടാനും അതിനു വേണ്ട മികച്ച പദ്ധതികൾ ആവിഷ്‌കരിക്കാനും കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും താരം മികച്ചൊരു ടീമിലേക്ക് ചേക്കേറുന്നതിന്റെ സന്തോഷം പലർക്കുമുണ്ട്. സഹലുമായി ബന്ധപ്പെട്ട് അവസാനം പുറത്തു വന്ന അഭ്യൂഹം താരം മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പിച്ചുവെന്നാണ്. റെക്കോർഡ് തുക മോഹൻ […]

ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയില്ല, പക്ഷെ ഒരാളുടെ നേട്ടത്തിൽ സന്തോഷം തോന്നിയെന്ന് കസമീറോ | Casemiro

ഖത്തർ ലോകകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം നേടിയിട്ട് ആറു മാസത്തിലധികം പിന്നിട്ടെങ്കിലും അതിന്റെ ആരവങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീന കിരീടം നേടിയത് എന്നതിനൊപ്പം അതിലൂടെ ലയണൽ മെസി തന്റെ കരിയറിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാത്ത തരത്തിൽ പൂർണത വരുത്തുകയും ചെയ്‌തു. ഖത്തർ ലോകകപ്പ് ഫൈനലിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നും അർജന്റീനക്ക് പിന്തുണ ലഭിച്ചിരുന്നു. അർജന്റീനയുടെ എതിരാളികൾ പോലും ലയണൽ മെസിയെന്ന താരം കിരീടം നേടാനുള്ള […]

കേരള ബ്ലാസ്റ്റേഴ്‌സിൽ വിറ്റഴിക്കൽ തുടരുന്നു, റെക്കോർഡ് തുകക്ക് സൂപ്പർതാരത്തെ എതിരാളികൾ റാഞ്ചി | Kerala Blasters

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് കളിക്കളം വിട്ടതിനു നടപടിയായി വന്ന പിഴശിക്ഷ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നാല് കോടിയോളം രൂപ പിഴയായി വന്നതിനെ തുടർന്ന് സാമ്പത്തികമായി പരുങ്ങലിലായ ടീമിപ്പോൾ പ്രധാന താരങ്ങളിൽ പലരെയും ഒഴിവാക്കുന്ന സാഹചര്യത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ ഗില്ലും ക്ലബ് വിടുമെന്ന് തീരുമാനമായിക്കഴിഞ്ഞു. കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിലേക്കാണ് താരം ചേക്കേറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒന്നരക്കോടി രൂപയാണ് താരത്തിനായി ഈസ്റ്റ് ബംഗാൾ […]