മെസിയെ റഫറിമാർ സഹായിക്കും, അർജന്റീന താരത്തിന്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് എംഎൽഎസ് പരിശീലകൻ | Messi
ഏതാനും ദിവസങ്ങൾക്കുള്ളിൽ ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിക്കാൻ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ഒരുങ്ങുകയാണ്. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്റർ മിയാമിയെയാണ് തിരഞ്ഞെടുത്തത്. ജൂലൈ പതിനാറിന് താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ച് ആരാധകർക്ക് മുന്നിൽ ഇന്റർ മിയാമി അവതരിപ്പിക്കും. ലയണൽ മെസിയെപ്പോലൊരു താരം അമേരിക്കൻ ലീഗിൽ മുൻപ് കളിച്ചിട്ടില്ല. ഖത്തർ ലോകകപ്പ് നേടി ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന സമയത്താണ് താരം അമേരിക്കൻ ലീഗിലെത്തുന്നത്. അമേരിക്കൻ ലീഗിന് ലോകശ്രദ്ധ കിട്ടാൻ ഇത് സഹായിക്കുമെന്ന […]