മെസി വരുന്നതിനേക്കാൾ ആഗ്രഹം കേരളത്തിലെ കുട്ടികൾ ഇന്ത്യക്കായി കളിക്കുന്നതു കാണാൻ, നിലപാടിൽ നിന്നും പുറകോട്ടു പോകാതെ ആഷിഖ് | Ashique
രണ്ടു ദിവസം മുൻപ് ചാനലിനോട് സംസാരിക്കുമ്പോൾ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരാനുള്ള പദ്ധതികൾക്കെതിരെ ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ സംസാരിച്ചിരുന്നു. ലയണൽ മെസിയെയും സംഘത്തെയും കേരളത്തിലേക്ക് കൊണ്ടു വരുന്നതിനേക്കാൾ ഇവിടുത്ത ഫുട്ബോളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ മാറണമെന്നാണ് ആഷിഖ് പറഞ്ഞത്. ആഷിഖിന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വരികയുണ്ടായി. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് താരത്തെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. അതിനിടയിൽ തന്റെ അഭിപ്രായത്തിൽ കൂടുതൽ വ്യക്തത വരുത്തി ആഷിഖ് രംഗത്തു വന്നിട്ടുണ്ട്. […]