ഞാനാണവിടുത്തെ പോലീസ്, ഒരുപാട് പണം കൈകാര്യം ചെയ്യുന്നുണ്ട്; കേരള ബ്ലാസ്റ്റേഴ്‌സിൽ നടക്കുന്ന വിശേഷങ്ങൾ പറഞ്ഞ് അഡ്രിയാൻ ലൂണ
മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ടീമിലെ താരങ്ങൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കൂടുതൽ പ്രൊഫെഷണൽ സമീപനം താരങ്ങളുടെ ഭാഗത്തു നിന്നും വരുന്നുണ്ടെന്നതിൽ സംശയമില്ല. ടീമിനുള്ളിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിനു കാരണമെന്നാണ് നായകനായ അഡ്രിയാൻ ലൂണ പറയുന്നത്. താരങ്ങളെ അച്ചടക്കം പഠിപ്പിക്കാനും മികച്ച പ്രൊഫെഷനലുകളാക്കി മാറ്റാനും ഫൈൻ അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടെന്നാണ് ലൂണ പറയുന്നത്. Adrian Luna 🗣️ “We have some fines on team if […]