അർജന്റീനയെ തകർത്ത് പകരം വീട്ടാനിതു സുവർണാവസരം, ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും
ഒളിമ്പിക്‌സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ പ്രധാന ടീമുകളെല്ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ യുക്രൈനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ അർജന്റീനയും മൊറോക്കോയും ഒരേ പോയിന്റാണ് നേടിയത്. ഗോൾ വ്യത്യാസത്തിന്റെ കാര്യത്തിലും രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നേടിയ വിജയത്തിന്റെ പിൻബലത്തിൽ മൊറോക്കോ ഗ്രൂപ്പ് ജേതാക്കളായി. ഇതോടെ […]