തുർക്കിഷ് മെസി ബാഴ്‌സലോണയെ തഴഞ്ഞ് റയൽ മാഡ്രിഡിലേക്ക്, കട്ടക്കലിപ്പിൽ താരത്തിന്റെ ക്ലബ് | Arda Guler
ഫെനർബാഷെയുടെ തുർക്കിഷ് താരമായ ആർദ ഗുളർ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് സംഭവിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിനെട്ടുകാരനായ താരം ബാഴ്‌സലോണയുടെ ഓഫർ തഴഞ്ഞു റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തുവെന്നും അടുത്ത ദിവസം തന്നെ ട്രാൻസ്‌ഫർ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ വിവരങ്ങൾ. തുർക്കിഷ് മെസിയെന്ന് അറിയപ്പെടുന്ന ആർദ ഗുളറെ സ്വന്തമാക്കാൻ ബാഴ്‌സലോണയാണ് ആദ്യം മുതലേ ശ്രമങ്ങൾ നടത്തിയിരുന്നത്. ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്ററായ ഡെക്കോ തുർക്കിഷ് ക്ലബുമായി ചർച്ചകൾ നടത്തുകയും ട്രാൻസ്‌ഫർ ഡീലിൽ മുന്നോട്ടു പോവുകയും […]