എംബാപ്പെ ആവശ്യപ്പെടുന്നത് വമ്പൻ തുക, ട്രാൻസ്‌ഫറിൽ നിന്നും പിൻമാറി റയൽ മാഡ്രിഡ് | Mbappe

പിഎസ്‌ജി താരമായ കിലിയൻ എംബാപ്പെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ചൂടുള്ള ചർച്ചാവിഷയമാണ്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പെ അത് പുതുക്കുന്നില്ലെന്ന് പിഎസ്‌ജിയെ അറിയിച്ചതോടെയാണ് താരത്തിനെ സ്വന്തമാക്കാൻ ക്ലബുകൾ രംഗത്തു വന്നു തുടങ്ങിയത്. എംബാപ്പയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണെങ്കിലും മറ്റു ക്ലബുകളും താരത്തെ ആകർഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിനിടയിൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിട്ട് ഏതു ക്ലബ്ബിലേക്ക് ചേക്കേറാനാനും വമ്പൻ തുകയാണ് എംബാപ്പെ ആവശ്യപ്പെടുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരവും താരത്തിന്റെ […]

അടുത്ത മെസി റയൽ മാഡ്രിഡിനെ തഴഞ്ഞ് ബാഴ്‌സയിലേക്ക്, പിന്തിരിപ്പിക്കാൻ ശ്രമവുമായി ഓസിൽ | Arda Guler

അടുത്ത ലയണൽ മെസിയെന്ന് അറിയപ്പെടുന്ന തുർക്കിഷ് യുവതാരമായ ആർദ ഗുളറിനെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ബാഴ്‌സലോണക്ക് മുൻതൂക്കമുണ്ടെന്ന് റിപ്പോർട്ടുകൾ. പതിനെട്ടു വയസുള്ള ഫെനർബാഷെ താരത്തിനു വേണ്ടി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകളാണ് രംഗത്തുള്ളത്. റയൽ മാഡ്രിഡിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഓഫർ നൽകിയ ബാഴ്‌സലോണ താരത്തിന് നിശ്ചിത എണ്ണം മത്സരങ്ങളിൽ കളിക്കാമെന്ന ഉറപ്പും നൽകിയാണ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ മുന്നിലെത്തിയത്. ഇരുപതു മുതൽ ഇരുപത്തിയഞ്ചു വരെ മില്യൺ യൂറോയാണ് താരത്തിനായി […]

നെയ്‌മർ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു, പിഎസ്‌ജിയുമായി ധാരണയിലെത്തി | Neymar

ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിയാതിരുന്ന ബാഴ്‌സലോണയിലേക്ക് ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നാണ് ബീയിൻ സ്പോർട്ടിന്റെ ജേർണലിസ്റ്റായ ഖാലെദ് വലീദ് റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ രണ്ടു ക്ലബുകളും തമ്മിൽ ചില കാര്യങ്ങളിൽ ധാരണയാകാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറയുന്നു. പിഎസ്‌ജി ആരാധകർ തന്റെ വീടിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് ഈ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ഒരുങ്ങുകയാണ്. ഇതിനു മുൻപ് പല തവണ ബാഴ്‌സയിലേക്ക് മടങ്ങാൻ […]

“പോർച്ചുഗലിൽ മികച്ച താരങ്ങളുണ്ടെങ്കിലും ഒരു മെസിയില്ലാതെ പോയി”- ദേശീയ ടീമിന്റെ മുൻ താരം പറയുന്നു | Messi

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീന ദേശീയ ടീം സ്വന്തമാക്കിയപ്പോൾ ടീമിനെ മുന്നിൽ നിന്നു നയിച്ചത് നായകൻ ലയണൽ മെസിയായിരുന്നു. കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മെസി തന്റെ സാന്നിധ്യം ടീമിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓരോ മത്സരത്തിലും തെളിയിക്കുകയും ചെയ്‌തു. നിരവധി കാലം ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടാൻ പരാജയപ്പെട്ടതിനു ശേഷമാണ് മെസി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ ദേശീയ ടീമിന്റെ മുൻ താരമായ […]

സിംപിൾ ഗോളുകൾ എനിക്ക് പറ്റില്ലെന്ന് അർജന്റീന താരം അൽമാഡ, വീണ്ടുമൊരു അവിശ്വസനീയ ഗോൾ | Thiago Almada

എംഎൽഎസിന്റെ ഈ സീസൺ ആരംഭിച്ചതിനു ശേഷം പല തവണ വാർത്തകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു അറ്റലാന്റ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന അർജന്റീന താരം തിയാഗോ അൽമാഡയുടേത്. താരം നേടുന്ന ഗോളുകൾ തന്നെയാണ് അതിനു കാരണമായത്. സെറ്റ്‌പീസുകളിൽ നിന്നും മിന്നൽ ഷോട്ടുകളിൽ നിന്നും താരം നേടുന്ന ഗോളുകൾ ആരാധകർക്ക് ആവേശം നൽകുന്നവയാണ്. കഴിഞ്ഞ ദിവസവും അതുപോലെയൊരു ഗോൾ അർജന്റീന താരം നേടുകയുണ്ടായി. ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന ലീഗ് മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് തിയാഗോ അൽമാഡ നേടിയത്. മത്സരത്തിൽ […]

പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കാത്തവൻ, റയൽ മാഡ്രിഡിന് എംബാപ്പയെ വിശ്വാസമില്ല | Mbappe

അടുത്ത സീസണോടെ അവസാനിക്കുന്ന തന്റെ കരാർ ഇനി പുതുക്കാനില്ലെന്ന് എംബാപ്പെ പിഎസ്‌ജിയെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ കരാർ അവസാനിച്ച താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തുനിഞ്ഞെങ്കിലും വളരെ ബുദ്ധിമുട്ടി പിഎസ്‌ജി നിലനിർത്തുകയായിരുന്നു. രണ്ടു വർഷത്തേക്ക് കരാർ നീട്ടിയ താരത്തിന് അതൊരു വർഷം കൂടി നീട്ടാൻ കഴിയുമെങ്കിലും അതിനു തയ്യാറല്ലെന്നാണ് എംബാപ്പെ അറിയിച്ചത്. അടുത്ത സീസൺ കഴിയുന്നതോടെ ഫ്രീ ഏജന്റാകുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. എന്നാൽ താരം ചേക്കേറാൻ ആഗ്രഹിക്കുന്ന […]

ആൻസലോട്ടി എത്തും മുൻപ് കോപ്പ അമേരിക്ക നേടണം, പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil

ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയാതെ വരികയും അർജന്റീന കിരീടം നേടുകയും ചെയ്‌തതോടെ സമ്മർദ്ദത്തിലായ ബ്രസീൽ ദേശീയ ടീം അടുത്ത ടൂർണമെന്റിൽ കിരീടം നേടണമെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ പരിശീലകനായ കാർലോ ആൻസലോട്ടിക്ക് വേണ്ടി ശ്രമം നടത്തിയത്. എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ. ആൻസലോട്ടി പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കും. അതിൽ കിരീടം നേടണമെന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആ ടൂർണമെന്റ് […]

മെസിക്കൊപ്പം കളിച്ചു മതിയാവാതെ റാമോസും ഇന്റർ മിയാമിയിലേക്ക്, ബാഴ്‌സ-റയൽ താരങ്ങൾ ഒരുമിച്ച് ടീമിലെത്തും | Sergio Ramos

ലയണൽ മെസിയുടെ ഇന്റർ മിയാമി ട്രാൻസ്‌ഫർ ഫുട്ബാൾ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. യൂറോപ്പിൽ ഇനിയും നിരവധി വർഷങ്ങൾ കളിക്കാൻ കഴിയുമായിരുന്നിട്ടും അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള മെസിയുടെ തീരുമാനം ആരാധകർക്കാണ് തിരിച്ചടി നൽകിയത്. ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അതുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്. ലയണൽ മെസിക്ക് പിന്നാലെ മറ്റു ചില താരങ്ങളും യൂറോപ്പിൽ നിന്നും ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നുണ്ട്. കരാർ അവസാനിച്ചതോടെ ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്‌സും അമേരിക്കൻ ക്ലബുമായി കരാറിൽ എത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ […]

റെക്കോർഡ് ട്രാൻസ്‌ഫർ നടന്നില്ല, ബാഴ്‌സലോണ സൂപ്പർതാരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണം | Man City

ക്ലബിന് ആദ്യത്തെ ചാമ്പ്യൻസ് ലീഗും ട്രെബിൾ കിരീടനേട്ടങ്ങളും നേടിക്കൊടുത്തതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരങ്ങൾ പുറത്തു പോവുകയാണ്. ടീമിന്റെ മധ്യനിര താരമായിരുന്ന ഇൽകെയ് ഗുൻഡോഗൻ ക്ലബ് വിട്ടു ബാഴ്‌സലോണയിലേക്ക് ചേക്കേറുകയുണ്ടായി. ബെർണാഡോ സിൽവ അടക്കമുള്ള താരങ്ങളെ യൂറോപ്പിലെയും സൗദിയിലെയും മറ്റു ചില ക്ലബുകൾ നോട്ടമിട്ടു തുടങ്ങിയിട്ടുമുണ്ട്. ക്ലബ് വിടാൻ പോകുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ഊർജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെ വെസ്റ്റ്ഹാം യുണൈറ്റഡ് താരമായ ഡെക്ലൻ റൈസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ ഉണ്ടായിരുന്നത്. റെക്കോർഡ് […]

“ടീം അഞ്ചു ഗോളിന് ജയിച്ചാലും ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിൽ റൊണാൾഡോ കലിപ്പിലാവും”- താരത്തെക്കുറിച്ച് ബേൽ പറയുന്നു | Ronaldo താരത്തെക്കുറിച്ച്

ഗോളുകൾ നേടുന്നതിനോടും വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിനോടും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ള ആഗ്രഹം എല്ലാവർക്കും അറിയാവുന്നതാണ്. താരം തന്നെ അത് പലപ്പോഴും വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഗോളുകൾ നേടാൻ കഴിയാതിരിക്കുമ്പോഴും വ്യക്തിഗത നേട്ടങ്ങളിൽ പിറകിലായി പോകുമ്പോഴും വലിയ നിരാശ താരം പ്രകടിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്. റൊണാൾഡോയുടെ ഈ സ്വഭാവത്തെക്കുറിച്ച് റയൽ മാഡ്രിഡിൽ സഹതാരമായിരുന്ന ഗാരെത് ബേൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി വർഷങ്ങൾ റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ് രണ്ടു പേരും. ക്ലബ് […]