ചോരാത്ത കൈകളുമായി ഗുർപ്രീത് വൻമതിൽ കെട്ടി, അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾകീപ്പർ | Gurpreet
സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ലെബനൻ ആദ്യമൊന്നു വിറപ്പിച്ചെങ്കിലും പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ അവസരങ്ങൾ തുറന്നെടുത്തിരുന്നു. ഫിഫ റാങ്കിങ്ങിൽ അടുത്തടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം തന്നെയാണ് നടന്നത്. മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നന്ദി പറയേണ്ടത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനോടാണ്. തുടക്കം മുതൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ ഇന്ത്യയുടെ ഗോൾമുഖത്ത് വിശ്വസ്‌തമായ കാര്യങ്ങളുമായി താരം ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ […]