മെസിയെ രണ്ടാമനാക്കി മികച്ച താരമായി ഹാലൻഡ്, ബാലൺ ഡി ഓറിലും ആവർത്തിക്കുമോ | Haaland
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള പ്രധാന മത്സരം ലയണൽ മെസിയും എർലിങ് ഹാലൻഡും തമ്മിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മെസി അർജന്റീനക്കൊപ്പം ലോകകപ്പും പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗും സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ നേടിയതാണ് എർലിങ് ഹാലാൻഡിനു ബാലൺ ഡി ഓർ സ്വന്തമാക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നത്. മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിന് താനൊരു വെല്ലുവിളിയാകുമെന്ന് ഉറപ്പിച്ച് എർലിങ് ഹാലാൻഡ് കഴിഞ്ഞ ദിവസം മറ്റൊരു പുരസ്കാരം നേടുകയുണ്ടായി. സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ കഴിഞ്ഞ […]