അർജന്റീന പ്രതിരോധനിരയിലെ കരുത്തനായ താരത്തെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബ് രംഗത്ത് | Argentina
അർജന്റീന പ്രതിരോധനിരയിലെ ഏറ്റവും മികച്ച താരമാരാണെന്ന് ചോദിച്ചാൽ ഏവരും നൽകുന്ന ഉത്തരം ക്രിസ്റ്റ്യൻ റോമെറോ എന്നു തന്നെയായിരിക്കും. താരം വന്നതിനു ശേഷമാണ് അർജന്റീന പ്രതിരോധം കരുത്തു വീണ്ടെടുത്തതെന്ന് നായകൻ ലയണൽ മെസി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖത്തർ ലോകകപ്പിലുടനീളം ക്രിസ്റ്റ്യൻ റോമെറോ ടീമിനായി നടത്തിയ പ്രകടനം ആർക്കും മറക്കാൻ കഴിയില്ല. നിലവിൽ ടോട്ടനം ഹോസ്‌പർ ക്ലബിനായി കളിക്കുന്ന ക്രിസ്റ്റ്യൻ റോമെറോയെ ഇറ്റാലിയൻ ക്ലബായ യുവന്റസ് നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ യുവന്റസിന്റെ താരമായിരുന്നു റോമെറോ. […]