റൊണാൾഡോയുടെ റെക്കോർഡുകൾ തകർക്കുന്നത് എന്റെ ലക്ഷ്യമേയല്ല, ലയണൽ മെസി പറയുന്നു | Messi
ഫുട്ബോൾ ലോകം ഒരുപാട് കാലം അടക്കി ഭരിച്ച രണ്ടു താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഈ രണ്ടു താരങ്ങളും ഫുട്ബോൾ ലോകം ഭരിച്ച ഒന്നരപതിറ്റാണ്ടോളം മറ്റൊരു താരത്തിനും പ്രകടനത്തിലായാലും മറ്റേതു കാര്യത്തിലായാലും ഇവരെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. അത്രയും സ്വാധീനം ഫുട്ബോൾ ആരാധകരുടെ ഇടയിൽ ചെലുത്താൻ ഈ ഇവർ രണ്ടു പേർക്കും കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഒട്ടനവധി റെക്കോർഡുകളാണ് ഈ രണ്ടു താരങ്ങളുടെയും പേരിലുള്ളത്. പലപ്പോഴും ഒരാളുടെ റെക്കോർഡ് മറ്റൊരാൾ തകർക്കുന്നതും കാണാറുണ്ട്. അതേസമയം റെക്കോർഡുകൾ തകർക്കുക […]