അർജന്റീന ഇതിഹാസങ്ങൾ വീണ്ടും കളത്തിലിറങ്ങി, ഹാട്രിക്കുമായി ലയണൽ മെസി | Messi
അർജന്റീന താരമായ മാക്‌സി റോഡ്രിഗസിന്റെ ഫെയർവെൽ മത്സരത്തിനായിറങ്ങി ആദ്യപകുതിയിൽ തന്നെ ഹാട്രിക്ക് നേട്ടവുമായി ലയണൽ മെസി. തന്റെ മുപ്പത്തിയാറാം പിറന്നാൾ ദിവസമാണ് ലയണൽ മെസി മാക്‌സി റോഡ്രിഗസിന്റെ ഫെയർവെൽ മത്സരത്തിനിറങ്ങിയത്. നാല്പത്തിനായിരത്തിലധികം പേരാണ് മത്സരം കാണാനും മെസിക്കു വേണ്ടി ആർപ്പുവിളിക്കാനും ഉണ്ടായിരുന്നത്. ആരാധകർ മെസിക്ക് ജന്മദിനാശംസകൾ നേർന്നതിനു ശേഷം ആരംഭിച്ച മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ മനോഹരമായൊരു ഫ്രീ കിക്കിലൂടെ മെസി അർജന്റീന ടീമിനെ മുന്നിലെത്തിച്ചു. അതിനു ശേഷം ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ ചിപ്പ് ചെയ്‌ത് മറ്റൊരു […]