ഇന്ത്യക്കു വേണ്ടിയും ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയും ഇനിയും ഞാനത് ചെയ്യും, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സ്റ്റിമാക്ക് | Igor Stimac
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ പിന്നിൽ നിൽക്കുന്ന പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. നായകൻ സുനിൽ ഛേത്രി രണ്ടു പെനാൽറ്റി ഉൾപ്പെടെ ഹാട്രിക്ക് ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ഉദാന്ത സിങാണ്. പാകിസ്ഥാന് യാതൊരു അവസരവും നൽകാതെ നേടിയ വിജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. മത്സരത്തിന് ശേഷം ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക്കിനു നേരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ആദ്യപകുതി […]