എത്ര കണ്ടാലും മതിവരാത്ത ഗോൾ, ഇറാഖിനെതിരെ അർജന്റീന നേടിയ ഗോൾ തരംഗമാകുന്നു

ഒളിമ്പിക്‌സ് ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. ഇറാഖുമായി നടന്ന ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന ടീം വിജയം നേടിയത്. ലോകകപ്പ് ജേതാവായ തിയാഗോ അൽമാഡ നേടിയ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനക്കെതിരെ ആദ്യപകുതിയിൽ തന്നെ ഇറാഖ് ഒപ്പമെത്തിയിരുന്നു. എന്നാൽ പകരക്കാരെ ഇറക്കിയുള്ള മഷെറാനോയുടെ തന്ത്രങ്ങൾ ഫലം കണ്ടപ്പോൾ ഗോണ്ടൂവിലൂടെ അർജന്റീന മുന്നിലെത്തി. അതിനു ശേഷം എസ്‌ക്വിൽ […]

ട്വിസ്റ്റുകൾക്കൊന്നും അവസാനമില്ല, പുറത്താകുമെന്ന് പ്രതീക്ഷിച്ച താരങ്ങളെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ ഇരുപത്തിയാറ് അംഗ സ്‌ക്വാഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ളത് അന്തിമലിസ്റ്റ് അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്ലബിന് ആവശ്യമെങ്കിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കാൻ കഴിയും. ഡ്യൂറൻഡ് കപ്പിനുള്ള ടീം ലിസ്റ്റിൽ ചില സർപ്രൈസുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്ന ചില താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ പ്രധാനി പ്രീതം കോട്ടാലാണ്. മൈക്കൽ സ്റ്റാറെയുടെ പദ്ധതികളിൽ […]

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം എന്റെ ആഗ്രഹങ്ങൾക്കു കരുത്തേകുന്നു, കരാർ പുതുക്കാനുള്ള തീരുമാനം എളുപ്പമായിരുന്നുവെന്ന് ഡ്രിൻസിച്ച്

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഇന്ന് പ്രധാനപ്പെട്ടൊരു പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ് ഡ്രിൻസിച്ചുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നു. 2026 വരെയാണ് ഇരുപത്തിയഞ്ചുകാരനായ താരത്തിന് കരാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ സീസണിന് മുന്നോടിയായാണ് മിലോസ് ഡ്രിൻസിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കുന്നത്. കരാർ അവസാനിച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രീ സീസൺ ക്യാമ്പിൽ താരത്തിന്റെ പ്രകടനം പരിശീലകൻ മൈക്കൽ […]

ക്വാമേ പെപ്രയും പുറത്തേക്കു തന്നെ, ടീമിലെ അഴിച്ചുപണി എവിടെയുമെത്താതെ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഒന്നര മാസത്തോളം മാത്രമാണ് ബാക്കിയുള്ളത്. മികച്ച പ്രകടനം നടത്തണമെന്നും കിരീടം നേടണമെന്നുമുള്ള ലക്ഷ്യത്തോടെ പല ക്ലബുകളും അവരുടെ സ്‌ക്വാഡിനെ ഏറ്റവും മികച്ച രീതിയിൽ ഒരുക്കുകയാണ്. എന്നാൽ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികൾ എവിടെയുമെത്താതെ നിൽക്കുന്നു. പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ എത്തിയതോടെ ടീമിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രീ സീസൺ ക്യാംപിനു ശേഷം ഈ അഴിച്ചുപണികൾ നടത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ നട്ടെല്ലായി എപ്പോഴും […]

മെസിയെ തടയുന്നത് കാറ്റിനെ പിടിക്കാൻ ശ്രമിക്കുന്നതു പോലെയാണ്, മോശം ദിവസങ്ങളിൽ പോലും താരം കുഴപ്പമുണ്ടാക്കുമെന്ന് കസമീറോ

അർജന്റീന നായകനായ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ മധ്യനിര താരമായ കസമീറോ. താൻ കരിയറിൽ നേരിടാൻ ബുദ്ധിമുട്ടിയ മുന്നേറ്റനിര താരം ലയണൽ മെസിയാണെന്നാണ് കസമീറോ പറയുന്നത്. മെസിയെ തടയാൻ ശ്രമിക്കുന്നത് കാറ്റിനെ പിടിക്കാൻ ശ്രമിക്കുന്നത് പോലെയാണെന്നും അതിനൊരു തന്ത്രവും ഗുണം ചെയ്യില്ലെന്നും ബ്രസീലിയൻ താരം പറഞ്ഞു. “നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയ മുന്നേറ്റനിര താരം? ലയണൽ മെസി. ഒരിക്കലും പ്രതിരോധിക്കാൻ കഴിയാത്ത ഒരു പ്രകൃതിശക്തിയെ തടുക്കാൻ ശ്രമിക്കുന്നത് പോലെയാണ് ലയണൽ മെസിയെ തടയാൻ നോക്കുന്നത്, കാറ്റിനെയൊക്കെ പിടിക്കാൻ ശ്രമിക്കുന്നതു […]

കഴിഞ്ഞ സീസണിൽ നടത്തിയത് ഗംഭീര പ്രകടനം, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വാനോളം

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നതു പോലെയൊരു സൈനിങാണ് കഴിഞ്ഞ ദിവസം ക്ലബ് പ്രഖ്യാപിച്ചത്. മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഫ്രഞ്ച് ഡിഫെൻഡറായ അലക്‌സാണ്ടർ കൊയെഫിനെയാണ്. യൂറോപ്പിലെ വിവിധ പ്രധാന ലീഗുകളിൽ വളരെയധികം പരിചയസമ്പത്തുണ്ടെന്നത് താരത്തെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ്‌സി കെയനിലാണ് അലക്‌സാണ്ടർ കൊയെഫ് കളിച്ചിരുന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ പ്രകടനത്തിന്റെ കണക്കുകളും വളരെ മികച്ചതാണ്. ഐഎസ്എല്ലിനെക്കാൾ നിലവാരമുള്ള ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ ലീഗിൽ മികച്ച […]

പതിനഞ്ചു മിനുട്ട് ഇഞ്ചുറി ടൈം നൽകിയത് അർജന്റീനയെ സഹായിക്കാനോ, യഥാർത്ഥ കാരണമിതാണ്

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ ഇന്നലെ നടന്ന മത്സരം സംഭവബഹുലമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അർജന്റീന സമനില ഗോൾ നേടിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം അത് വീഡിയോ റഫറി നിഷേധിച്ചു. കാണികൾ അക്രമം നടത്തിയതിനാൽ മത്സരം നിർത്തി വെച്ചതു കൊണ്ടാണ് ഗോൾ നിഷേധിക്കാൻ അത്രയും സമയമെടുത്തത്. മത്സരത്തിന് ശേഷം അർജന്റീന ടീമിനെ എതിരാളികൾ വളരെയധികം കളിയാക്കുന്നുണ്ട്. അതിനു പുറമെ മത്സരത്തിൽ ഇഞ്ചുറി ടൈമായി പതിനഞ്ചു മിനുട്ട് നൽകിയ തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അർജന്റീനക്ക് ഒഫീഷ്യൽസിന്റെ […]

റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള താരം, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ പുതിയ താരം നിസാരക്കാരനല്ല

മൂന്നു വർഷങ്ങൾക്ക് ശേഷം മാർകോ ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ ടീമിന് നഷ്‌ടമായത്‌ ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിവുള്ള, വളരെയധികം പരിചയസമ്പത്തുള്ള ഒരു കളിക്കാരനെയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഓഫർ ചെയ്‌തെങ്കിലും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളതു കൊണ്ടാണ് ലെസ്‌കോവിച്ച് ക്ലബ് വിട്ടത്. ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു താരത്തെയാണ് മാർകോ ലെസ്‌കോവിച്ചിന് പകരം ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് പ്രതിരോധതാരമായ അലസാൻഡ്രെ കൊയെഫിന്റെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. മുപ്പത്തിരണ്ടുകാരനായ താരത്തെ […]

അർജന്റീനയും മൊറോക്കോയും മത്സരം തുടർന്നു കളിക്കാൻ തയ്യാറല്ലായിരുന്നു, രൂക്ഷമായ വിമർശനവുമായി അർജന്റീന നായകനും പരിശീലകനും

പാരീസ് ഒളിമ്പിക്‌സിൽ കഴിഞ്ഞ ദിവസം നടന്ന അസാധാരണ സംഭവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അർജന്റീന ടീമിന്റെ നായകനായ നിക്കോളാസ് ഓട്ടമെൻഡിയും പരിശീലകനായ ഹാവിയർ മഷെറാനോയും. മത്സരത്തിൽ അവസാന മിനുട്ടിൽ അർജന്റീന നേടിയ സമനിലഗോൾ രണ്ടു മണിക്കൂറുകൾക്കു ശേഷം ഒഴിവാക്കിയ തീരുമാനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ അസാധാരണ സംഭവങ്ങളിലൊന്നാണ്. ഇഞ്ചുറി ടൈമിന്റെ പതിനാറാം മിനുട്ടിലാണ് അർജന്റീന സമനിലഗോൾ നേടുന്നത്. അതോടെ സ്റ്റേഡിയത്തിലെ മൊറോക്കോ ആരാധകർ സാധനങ്ങൾ വലിച്ചെറിഞ്ഞും മൈതാനത്തേക്ക് ഇറങ്ങാൻ ശ്രമിച്ചും അക്രമത്തിന്റെ സ്വഭാവം കാണിച്ചു. ഇതോടെ മത്സരം നിർത്തി […]

ഒന്നര മണിക്കൂറിനു ശേഷം VAR റിവ്യൂ, അർജന്റീനയുടെ സമനിലഗോൾ നിഷേധിച്ചു; മൊറോക്കോക്ക് വിജയം

ഒളിമ്പിക്‌സിലെ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിന് സംഭവബഹുലമായ രീതിയിൽ തുടക്കം. മത്സരം പൂർത്തിയായി എന്ന് ഏവരും വിശ്വസിച്ചിരിക്കെ ഒന്നര മണിക്കൂറിനു ശേഷം മത്സരം വീണ്ടും ആരംഭിക്കുകയും അർജന്റീന അവസാന മിനുട്ടിൽ നേടിയ സമനിലഗോൾ നിഷേധിക്കുകയും ചെയ്‌താണ്‌ ഫുട്ബോളിൽ അത്യപൂർവമായ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരം അൻപത്തിയൊന്നു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മൊറോക്കോ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. അതിനു ശേഷം പൊരുതിയ അർജന്റീന ജിയൂലിയനോ സിമിയോണിയിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് ആക്രമണങ്ങൾ ശക്തമാക്കിയ അർജന്റീന […]