ഇന്ത്യൻ ടീം ഞെട്ടിച്ചു കളഞ്ഞു, ഇന്ത്യയുടെ പ്രകടനത്തിന് പ്രശംസയുമായി ലെബനൻ പരിശീലകൻ | India
ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കി. നായകനായ സുനിൽ ഛേത്രിയും പ്രധാന സ്‌ട്രൈക്കറായി ഇറങ്ങിയ ലാലിയൻസുവാല ചാങ്‌തെയുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. നാല് രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ നേടിയ വിജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കിരീടനേട്ടം എന്നതിലുപരിയായി റാങ്കിങ്ങിൽ തങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന ടീമായ ലെബനനു മേൽ ഇന്ത്യ പുലർത്തിയ ആധിപത്യം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾ മാത്രമാണ് നേടിയതെങ്കിലും നിരവധി അവസരങ്ങൾ ഇന്ത്യ […]