അർജന്റീന ടീമിൽ ഞാൻ ഉണ്ടാവുകയില്ലായിരുന്നു, വഴിത്തിരിവായ സംഭവം വെളിപ്പെടുത്തി ലയണൽ മെസി | Messi
ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യം. കിരീടം നേടിയാലും ഇല്ലെങ്കിലും അത് തന്നെ സംഭവിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ലോകകപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ലയണൽ മെസി കിരീടം സ്വന്തമാക്കി. താരത്തിന്റെ പ്രകടനം കണ്ട ആരാധകർ അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനം ലയണൽ മെസി എടുത്തില്ല. ലോകചാമ്പ്യൻ എന്ന നിലയിൽ തന്നെ അർജന്റീന ടീമിനൊപ്പം കളിക്കണമെന്നാണ് താരം […]