മെസി വിരമിക്കാൻ സ്‌കലോണി അനുവദിക്കില്ല, താരം അടുത്ത ലോകകപ്പിലും കളിക്കും | Messi

കഴിഞ്ഞ ദിവസം അർജന്റീന ആരാധകർക്ക് മുഴുവൻ നിരാശ നൽകുന്ന വെളിപ്പെടുത്തലാണ് ടീമിന്റെ നായകനായ ലയണൽ മെസി നടത്തിയത്. 2026ൽ അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിൽ താൻ കളിക്കാൻ സാധ്യതയില്ലെന്നാണ് മെസി പറഞ്ഞത്. മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന ടീമിനൊപ്പം താരം അടുത്ത ലോകകപ്പിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് കനത്ത നിരാശ നൽകുന്നതായിരുന്നു മെസിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആ തീരുമാനം ലയണൽ മെസി മാറ്റുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അർജന്റീനയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശ്വസ്‌തനായ മാധ്യമപ്രവർത്തകൾ […]

അക്കാര്യത്തിൽ സൗദി അറേബ്യ വ്യത്യസ്ഥമാണ്, ബുദ്ധിമുട്ടിയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

ഖത്തർ ലോകകപ്പിന് ശേഷം ഏവരെയും ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമാക്കി മാറ്റുന്ന കരാർ വാഗ്‌ദാനം ചെയ്യപ്പെട്ടതോടെ സൗദിയിലേക്ക് ചേക്കേറാനുള്ള തീരുമാനം റൊണാൾഡോ എടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് റൊണാൾഡോ സൗദി അറേബ്യയിലെത്തിയത്. യൂറോപ്പിൽ ഫുട്ബോളിൽ തിളങ്ങി നിന്നിരുന്ന ഒരു താരം സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സൗദി അറേബ്യയിൽ താൻ നേരിട്ട ഏറ്റവും വലിയ […]

മെസിയെ സ്വന്തമാക്കാൻ കഴിയാത്ത നിരാശ മറക്കാം, വമ്പൻ സൈനിങ്ങ് പൂർത്തിയാക്കി ബാഴ്‌സലോണ | Barcelona

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ക്ലബ്ബിലേക്ക് വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബാഴ്‌സലോണ സജീവമായി നടത്തിയെങ്കിലും സാങ്കേതികമായ പ്രശ്‌നങ്ങൾ അതിലുള്ളതിനാൽ അർജന്റീന താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണക്ക് കഴിയാതിരുന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണെങ്കിലും അതിനെ മറികടക്കാൻ മികച്ചൊരു സൈനിങ്‌ ബാഴ്‌സലോണ പൂർത്തിയാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരനീസിന്റെ താരമായ വിറ്റർ […]

സഹലിനായി വമ്പൻ ഓഫർ, ബ്ലാസ്റ്റേഴ്‌സ് വിടുകയാണ് നല്ലതെന്ന് ആരാധകർ | Sahal

2017 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള താരമാണ് സഹൽ അബ്‌ദുൾ സമദ്. ബി ടീമിൽ നിന്നും തുടങ്ങി പിന്നീട് സീനിയർ ടീമിലെത്തിയ താരമിപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖമായി മാറിയിരിക്കുന്നു. ക്ലബിനൊപ്പവും ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ ഇരുപത്തിയാറുകാരനായ സഹലിനു കഴിയുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ സഹൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമോയെന്ന സംശയമാണ് ആരാധകർക്ക് ഇപ്പോഴുള്ളത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി വമ്പൻ ഓഫറുകളാണ് വരുന്നത്. അതിൽ പ്രധാനപ്പെട്ട ഓഫർ ഇന്ത്യൻ […]

“മെസി അർഹിച്ച ബഹുമാനം ഇവിടെ നിന്നും നൽകിയില്ല, നാണക്കേടാണത്”- രൂക്ഷവിമർശനവുമായി എംബാപ്പെ | Mbappe

പിഎസ്‌ജിയിൽ നിന്നുള്ള ലയണൽ മെസിയുടെ വിടവാങ്ങൽ അത്ര മികച്ച രീതിയിൽ ഉള്ളതായിരുന്നില്ല. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ മെസി അതുകൊണ്ടു തന്നെ ഫ്രഞ്ച് ആരാധകരിൽ പലർക്കും ശത്രുവായിരുന്നു. അത് പ്രകടമാക്കിക്കൊണ്ട് ലയണൽ മെസിക്കെതിരെ അനാവശ്യമായ പ്രതിഷേധം പലപ്പോഴും അവർ ഉയർത്തുകയും ചെയ്‌തു. ആരാധകരുടെ പ്രതിഷേധമാണ് ലയണൽ മെസി ക്ലബ് വിടുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായതെന്നതിൽ തർക്കമില്ല. ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും താരം വളരെ പെട്ടന്ന് […]

ലോകകപ്പിൽ നിന്നും മെസി വിരമിക്കൽ പ്രഖ്യാപിച്ചു, ആ മാന്ത്രിക ചലനങ്ങൾ ഇനിയാ വേദിയിലുണ്ടാകില്ല | Messi

ഖത്തർ ലോകകപ്പിൽ തന്റെ മുപ്പത്തിയഞ്ചാം വയസിൽ അതിഗംഭീര പ്രകടനമാണ് ലയണൽ മെസി നടത്തിയത്. അർജന്റീന ടീമിനെ മുന്നിൽ നിന്നു നയിച്ച മെസി തന്റെ നേതൃപാടവം ഏറ്റവും മനോഹരമായി പുറത്തെടുത്തതിനാൽ തന്നെ താരം ദേശീയ ടീമിനൊപ്പം തുടരണണമെന്നും അടുത്ത ലോകകപ്പിൽ കളിക്കണമെന്നും അർജന്റീന പരിശീലകൻ സ്‌കലോണിയും സഹതാരങ്ങളും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ അമേരിക്കയിൽ വെച്ചു നടക്കുന്ന അടുത്ത ലോകകപ്പിൽ ഉണ്ടാകില്ലെന്നാണ് ലയണൽ മെസി പറയുന്നത്. ഖത്തർ ലോകകപ്പിനു ശേഷം സംസാരിക്കുമ്പോൾ അടുത്ത ലോകകപ്പിലും ഉണ്ടായേക്കുമെന്ന നേരിയ പ്രതീക്ഷ ലയണൽ […]

കഴിഞ്ഞ വർഷം തന്നെ അറിയിച്ച കാര്യമാണത്, അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി എംബാപ്പെ | Mbappe

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2024 വരെ കരാറുള്ള താരത്തിന് അതൊരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുമായിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നാണ് എംബാപ്പെ കഴിഞ്ഞ ദിവസം പിഎസ്‌ജിക്ക് നൽകിയ കത്തിലൂടെ വ്യക്തമാക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ ഇക്കാര്യം എംബാപ്പെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അസോസിറ്റേറ്റഡ്‌ ഫ്രഞ്ച് പ്രെസ്സിലൂടെയാണ് എംബാപ്പെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. “2024നു ശേഷം കരാർ നീട്ടുന്നില്ലെന്ന എന്റെ തീരുമാനം ജൂലൈ 15, […]

ലോകകപ്പിലെ തോൽവിക്ക് പ്രതികാരം തന്നെ ലക്‌ഷ്യം, അർജന്റീനക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ താരം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന് വലിയ പിന്തുണയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ലഭിച്ചത്. അതിന്റെ നന്ദി അറിയിച്ച അർജന്റീന ടീം ജൂണിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ കളിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തു. നിലവിൽ ചൈനയിലുള്ള അർജന്റീന ടീം പതിനഞ്ചിനു ഓസ്ട്രേലിയയെയും അതിനു ശേഷം ഇന്തോനേഷ്യയെയുമാണ് നേരിടുന്നത്. ഓസ്‌ട്രേലിയയും അർജന്റീനയും ഖത്തർ ലോകകപ്പിൽ നേർക്കു നേർ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന ഒന്നിനെതിരെ […]

ഇതുപോലെയൊന്ന് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, അർജന്റീനക്ക് ചൈനയിൽ ലഭിക്കുന്ന സ്വീകരണം അവിശ്വസനീയം | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ലഭിച്ച സ്വീകരണം അവിശ്വസനീയമായ ഒന്നായിരുന്നു. അർജന്റീന ആരാധകർക്കൊപ്പം തന്നെ ഖത്തറിലെ സ്റ്റേഡിയങ്ങളിലും അല്ലാതെയും നിരവധി പേരാണ് അർജന്റീനക്ക് പിന്തുണയുമായി എത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം ആരാധകർക്ക് അർജന്റീന നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ഏഷ്യയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തീരുമാനമെടുത്ത അർജന്റീന നിലവിൽ ചൈനയിലാണുള്ളത്. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിനു വേണ്ടിയാണ് അർജന്റീന ടീം ചൈനയിലെ ബീജിങ്ങിൽ എത്തിയിരിക്കുന്നത്. ചൈനയിൽ ആവേശോജ്വലമായ സ്വീകരണമാണ് അർജന്റീന ടീം ഏറ്റുവാങ്ങുന്നത്. ഇതുവരെ ഇങ്ങിനെയൊരു […]

മാഞ്ചസ്റ്റർ സിറ്റിയുടെ സർവാധിപത്യം തകരും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഖത്തറിന് സ്വന്തമാകുന്നു | Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഖത്തറിലെ ബിസിനസുകാരനായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി ഏറ്റെടുക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ കുറച്ചു മാസങ്ങളായി പുറത്തു വരുന്നുണ്ട്. നിരവധി ബിഡുകൾ അദ്ദേഹം നൽകിയെങ്കിലും അതൊന്നും ഇപ്പോഴത്തെ ഉടമകളായ ഗ്ലെസേഴ്‌സ് ഫാമിലി സ്വീകരിച്ചില്ലായിരുന്നു. എന്നാൽ അക്കാര്യത്തിൽ വലിയ വഴിത്തിരിവുണ്ടായെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഷെയ്ഖ് ജാസിം നൽകിയ അവസാനത്തെ ബിഡ് ക്ലബിന്റെ ഉടമകൾ സ്വീകരിച്ചുവെന്നാണ് ഖത്തറിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മൊത്തം ആറു ബില്യൺ […]